JHL

JHL

ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു


 കുമ്പള: ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ തീവണ്ടി തട്ടി മരിച്ചു. ആലപ്പുഴ കുപ്പപുരത്തെ ആനന്ദകൃഷണ-പ്രിത ദമ്പതികളുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (28) ആണ് മരിച്ചത്.  മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങി റെയില്‍പാലം കടക്കുന്നതിനിടെയാണ് തീവണ്ടി തട്ടിയത്. ഉണ്ണികൃഷ്ണന്‍ രണ്ട് മാസം മുമ്പാണ് ഷിറിയ സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്.

No comments