മുന്‍കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശരത് യാദവ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്നു. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് കൂടിയാണ്. മുമ്പ് ജെ.ഡി.യുവിന്റെ പ്രസിഡണ്ടായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെ.ഡി.യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡണ്ടായിരുന്നു അദ്ദേഹം. ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടര്‍ന്ന് ശരത് യാദവ് ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ചു. തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാര്‍ട്ടിയെ പിന്നീട് ആര്‍.ജെ.ഡിയില്‍ ലയിപ്പിക്കാന്‍ മുന്‍കൈയെടുത്തതും ശരത് യാദവാണ്.
Post a Comment