JHL

JHL

കുമ്പള കുമ്പോൽ തങ്ങൾ ഉറൂസിനു ഭക്തി സാന്ദ്രമായ തുടക്കം.


 കുമ്പള. കുമ്പോൾ പാപ്പംകോയ നഗറിൽ തിങ്ങി നിറഞ്ഞ വിശ്വാസികളിൽ നിന്നുയർന്ന തക്ബീർ ധ്വനികൾക്കിടെ   പ്രമുഖ സൂഫി വര്യൻ കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ 

 നാല് ദിവസം നീണ്ടു നിൽക്കുന്ന കുമ്പോൽ തങ്ങൾ ഉറൂസിനു തുടക്കമായി.

കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ, സയ്യിദ് കെ.എസ്. അലി തങ്ങൾ,ഡോക്ടർ. സയ്യിദ് സിറാജ്ജുദ്ദീൻ തങ്ങൾ, സയ്യിദ് ജാഫർ സാദിക്ക് തങ്ങൾ,രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ,

എ.കെ.എം അഷ്‌റഫ് എംഎൽഎ ,യൂ ടി ഖാദർ എംഎൽഎ (കർണാടക),

സയ്യിദലി ബാഫഖി

തങ്ങൾ ,

സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മുട്ടം ,സയ്യിദ് അതാഉല്ല തങ്ങൾ ,യൂത്ത് കോൺഗ്രസ്സ് നേതാവ് മിഥുൻ റായ് ,വ്യവസായ പ്രമുഖരായ യഹ്‌യ തളങ്കര ,ലത്തീഫ്‌ ഉപ്പളഗേറ്റ് തുടങ്ങി മത സാമൂഹ്യ രാഷ്ട്രീയ വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.


ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി മൗലിദ്, സ്വലാത്ത്, റാതീബ്, ദുആ മജ്ലിസുകൾ നടക്കും ഞായറാഴ്ച അന്നദാനത്തോടെ സമാപിക്കും.ഉറൂസ്‌ നഗരിയിൽ യെനെപ്പോയ മെഡിക്കൽ ടീം ഏർപ്പെടുത്തിയ ഫസ്റ്റ് എയ്ഡ് സെന്റർ ഡോ :സയ്യിദ് സിറാജുദ്ദീൻ തങ്ങൾ ഉത്ഘാടനം ചെയ്തു.യെനെപോയ മെഡിക്കൽ കോളേജ് പ്രതിനിധി മുസ്തഫ പങ്കെടുത്തു.

No comments