JHL

JHL

മൊഗ്രാൽ സ്‌കൂളിൽ ആരോഗ്യ സെമിനാര്‍ നടത്തി

മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂൾ ജൂനിയർ റെഡ് ക്രോസ് ന്റെയും കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഏക ദിന ആരോഗ്യ സെമിനാറിൽ കുട്ടികളും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണവും പരിശീലനവും സംഘടിപ്പിച്ചു.കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി. നേതൃത്വം നൽകി.സെമിനാറിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് സ്മിത അധ്യക്ഷം വഹിച്ചു..പി. ടി. എ പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ ഉത്ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ചുകൊണ്ട് പിടിഎ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി,സ്റ്റാഫ് സെക്രട്ടറി മോഹനൻ, വിജുമോൻഎന്നിവർ സംസാരിച്ചു.സെമിനാറിലും പരിശീലനപരിപാടിയിലും 80 കുട്ടികൾ പങ്കെടുത്തു. കുട്ടികൾ അവരുടെ ക്‌ളാസ് അനുഭവങ്ങൾ പങ്കുവെച്ചു.പരിശീലനപരിപാടിക്കു സ്വാഗതം മധുമാഷും നന്ദി ഫൗസിയ ടീച്ചറും പറഞ്ഞു.

No comments