JHL

JHL

നിത്യോപ സാധങ്ങളുടെ വില നിയന്ത്രിക്കാൻ നിയമം വേണം -മുഹിമ്മാത്ത് രക്ഷാ കർതൃ സംഗമം


 പുത്തിഗെ :നിത്യോപ സാധങ്ങളുടെ വില യാതൊരു നിയന്ത്രണവുമില്ലാതെ  അടിക്കടി  വർദ്ധിച്ചു  കൊണ്ടിരിക്കുന്നത് ജനങ്ങളുടെ  ജീവിത  ഭാരം വർധിപ്പിച്ചതായി  മുഹിമ്മാത്തിൽ സംഘടിപ്പിച്ച  രക്ഷാ  കർതൃ സംഗമം  അഭിപ്രായപ്പെട്ടു .വില  നിയത്രണത്തിന്  നിയമ  നിർമ്മാണം  നടത്തണമെന്ന് യോഗം  ആവശ്യപ്പെട്ടു .ഗ്യാസ്  കണക്ഷന്റെ സബ്‌സിഡി നിർത്തലാക്കി  വർഷങ്ങളായി  ,ഇത് അടിയന്തിരമായി  പുനഃ സ്ഥാപിക്കണം .പാചക  വാതകം,  പെട്രോളിയം  ഉൽപ്പന്നങ്ങൾ  തുടങ്ങിയവയുടെ വില  നിയന്ത്രിക്കാനുള്ള  അധികാരം  സർക്കാറിൽ നിക്ഷിപ്തമാക്കാൻ സംവിധാനം  വേണം.

മാർച്ച്  2 മുതൽ  5  വരെ  പുത്തിഗെ  മുഹിമ്മാത്തിൽ  നടക്കുന്ന  സയ്യിദ്  ത്വാഹിറുൽ  അഹ്ദൽ  തങ്ങൾ  പതിനേഴാമത്‌   ഉറൂസ്  ഭാഗമായി  സംഘടിപ്പിച്ച  സംഗമത്തിൽ  മുഹിമ്മാത്തിലെ  കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ്  സ്ഥാപനങ്ങളിലെ  വിദ്യാർത്ഥികളുടെ  രക്ഷിതാക്കൾ  സംബന്ധിച്ചു.മുഹിമ്മാത്ത്  ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല  കുഞ്ഞി  ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത  ജില്ലാ  വൈ പ്രസിഡന്റ് സയ്യിദ്  ഹസനുൽ അഹ്ദൽ  തങ്ങൾ  ഉദ്ഘാടനം  ചെയ്തു .സ്വാഗത സംഘം  ജന.കൺവീനർ  അബ്ദുൽ  ഖാദിർ സഖാഫി  മൊഗ്രാൽ   വിഷയാവതരണം നടത്തി .ജന  മാനേജർ  ഉമർ സഖാഫി  കർണൂർ സ്വാഗതം  പാറഞ്ഞു.അബ്ദുൽ  ഖാദിർ സഖാഫി  കാട്ടിപ്പാറ ആശംസ  പ്രസംഗം  നടത്തി.അബ്ദുസ്സലാം  അഹ്‌സനി,അബ്ദുൽ  ഫത്താഹ് സഅദി,ജമാൽ സഖാഫി  പെർവാഡ് തടുങ്ങിയവർ  നേതൃത്വ നൽകി.

ഫോട്ടോ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌  ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി നടത്തിയ  മുഹിമ്മാത്ത് രക്ഷാ കർതൃ സംഗമം വൈ.പ്രസിഡന്റ് സയ്യിദ്  ഹസനുൽ  അഹ്ദൽ  തങ്ങൾ  ഉത്ഘാടനം  ചെയ്യുന്നു

No comments