JHL

JHL

എം എ അബ്ദുൽ ഖാദർ ഹാജി : കടപുഴകിയത് കാരുണ്യത്തിന്റെ വടവൃക്ഷം - ദേശീയവേദി


 മൊഗ്രാൽ : നിരാലംബർക്കായി തന്റെ മടിശ്ശീല തുറന്ന് വെച്ചിരുന്ന എം എ അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തോടെ കടപുഴകിയത് കാരുണ്യത്തിന്റെ വടവൃക്ഷമാണെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.


ആഡംബര ജീവിതം നയിക്കാനുള്ള എല്ലാ സാഹചര്യമുള്ള പ്രമാണിയായിട്ടും ലാളിത്യം മുഖമുദ്രയാക്കി ജീവിച്ച അബ്ദുൽ ഖാദർ ഏവർക്കും മാതൃകയാണ്.

മത-സാമൂഹ്യ - ജീവകാരുണ്യ മേഖലയിൽ തന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചിട്ടും  വേദികളിലോ പത്രതാളുകളിലോ   പ്രത്യക്ഷപ്പെടാൻ ഒരിക്കൽ പോലും അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല എന്നതാണ്  അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതെന്ന് അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ ഒരേ സ്വരത്തിൽ പറഞ്ഞു.


എം എ അബ്ദുൽ ഖാദർ ഹാജി നാട്ടിൽ വിതറിയ നന്മയെയോർത്ത് പ്രസംഗത്തിനിടയിൽ പലരും വിതുമ്പിയത് തിങ്ങി നിറഞ്ഞ സദസ്സിനെയും ദുഃഖ സാന്ദ്രമാക്കി.


ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ചെയർമാൻ എം. എം ഇസുദ്ദീൻ ഹാജി കുമ്പള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എം മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജന. സെക്രട്ടറി ടി. കെ ജാഫർ സ്വാഗതം പറഞ്ഞു.

എം എ കുഞ്ഞാമു കടഞ്ചി, ഹമീദ് സ്പിക്, സയ്യിദ് ഹാദി തങ്ങൾ, സുബൈർ നിസാമി, ടി.എം ഷുഹൈബ്, എം.എ അബ്ദുൽ റഹ്‌മാൻ, എം. എ അബ്ബാസ് മൊയ്‌ലാർ, എം. എം റഹ്‌മാൻ, ടി.കെ അൻവർ, സി. എം ഹംസ, അഷ്‌റഫ്‌ പെർവാഡ്, അബ്ദുല്ലകുഞ്ഞി നടുപ്പളം, മുഹമ്മദ്‌ അബ്കോ,എം ജി എ റഹ്‌മാൻ, മുഹമ്മദ്‌ മൊഗ്രാൽ,  അഷ്‌റഫ്‌ സാഹിബ്‌,അനീസ് കോട്ട, എച്ച് എം കരീം, എം. പി.എ ഖാദർ, എം എ ഇഖ്‌ബാൽ, ഖലീൽ കടവത്ത്, കുഞ്ഞഹമ്മദ് അലവി,ഹമീദ് പെർവാഡ്, ഹസ്സൻ എച്ച് എ,മുഹമ്മദ്‌ അനസ്, അബ്ദുൽ ലത്തീഫ്, ഷഹീർ അലി തെരുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ മുഹമ്മദ്‌ സ്മാർട്ട്‌ നന്ദി പറഞ്ഞു.

No comments