ഇനി മാലിന്യം വലിച്ചെറിയാൻ അനുവദിക്കില്ല: കർക്കശ നിലപാടുമായി കുമ്പള ഗ്രാമപഞ്ചായത്ത്.
കുമ്പള. പൊതുനിരത്തുകളിൽ മാലിന്യം വലിച്ചെറിയുന്ന വർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ കുമ്പള ഗ്രാമപഞ്ചായത്ത്.
കാസർഗോഡ് ജില്ലയെ "വലിച്ചെറിയൽ മുക്ത'' ജില്ലയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് കുമ്പള ഗ്രാമപഞ്ചായത്ത് മാലിന്യ വിഷയത്തിൽ കർക്കശ നിലപാടുകൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിരവധി തവണ മുന്നറിയിപ്പും, നോട്ടീസും നൽകിയിട്ടും, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഹരിത കർമ്മ സേനയെ നിയോഗിച്ചിട്ടും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ തയ്യാറാകാത്തതിനെ തുടർന്നാണ് പഞ്ചായത്ത് നിലപാട് കടുപ്പിക്കുന്നത്.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമവും, കുറ്റമറ്റതും ആക്കുന്നതിനുള്ള പ്രത്യേക ഇടപെടൽ നടത്തും. ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൊതു ഇട ശുചീകരണം ഉറപ്പുവരുത്തും.
പദ്ധതിയുടെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമ്പള സ്കൂൾ ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ സഹകരണത്തോടെ ശുചീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ -യൂസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കദീജ സ്വാഗതം പറഞ്ഞു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ, പഞ്ചായത്ത് സെക്രട്ടറി ഗീതാ കുമാരി, അസി: സെക്രട്ടറി ജറു സൽ, വിയോ മാരായ രതീശൻ,സംഗീത, പഞ്ചായത്തംഗം അൻവർ ആരിക്കാടി, ഹരിത കർമ്മ സേനാ അംഗങ്ങൾ, മീപ്പിരി സെന്റർ വ്യാപാരി കൂട്ടായ്മ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Post a Comment