JHL

JHL

നാട്ടുകാർ ചോദിക്കുന്നു, ടിപ്പർ ലോറികളിൽ നിർമ്മാണ തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഓപ്പറേഷൻ ഓവർലോഡിൽ പെടില്ലേ..?


 നാട്ടുകാർ ചോദിക്കുന്നു,

 ടിപ്പർ ലോറികളിൽ നിർമ്മാണ തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഓപ്പറേഷൻ ഓവർലോഡിൽ പെടില്ലേ..?


കുമ്പള. ദേശീയപാത നിർമ്മാണ തൊഴിലാളികളെ ടിപ്പർ ലോറികളിൽ കുത്തിനിറച്ച്  ജോലിസ്ഥലത്തേക്കും തിരിച്ച് താമസസ്ഥലത്തേക്കും കൊണ്ടുപോകുന്നത് വിജിലൻസിന്റെ "ഓപ്പറേഷൻ ഓവർ ലോഡിൽ'' ശ്രദ്ധയിൽ പെടാത്തത് എന്തെന്ന് നാട്ടുകാർ ചോദിക്കുന്നു...


 ആടുമാടുകളെപ്പോലെ നിർമ്മാണ തൊഴിലാളികളെ കാണുന്ന അധികൃതരുടെ സമീപനത്തിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മൂന്നുമാസത്തോളം വേതനം ലഭിക്കാതെ ഏതാനും ദിവസം മുൻപ് ദേശീയപാത നിർമ്മാണ തൊഴിലാളികൾ സമരം സംഘടിപ്പിച്ചിച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംഭവം നിലനിൽക്കെയാണ് കമ്പനി അധികൃതർ തൊഴിലാളികളെ മാനു ഷിക  പരിഗണന നൽകാതെ ലോറികളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത്.


 ജില്ലയിൽ "ഓപ്പറേഷൻ ഓവർലോഡ് ''എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം ലോറികൾ വിജിലൻസ് പിടികൂടിയിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടാതെ പോയത് എന്തുകൊണ്ടെന്നാണ് നാട്ടുകാരുടെ ചോദ്യം..? പൊരി വെയിലത്ത് ചൂടേറ്റും, പൊടിപടലങ്ങൾ ശ്വസിച്ചും കഠിനാധ്വാനം ചെയ്യുന്ന നിർമ്മാണ തൊഴിലാളികളെ കുത്തിനിറച്ചി ലോറികളിൽ കൊണ്ടുപോകുന്ന കമ്പനി അധികൃതർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ഫോട്ടോ: നിർമ്മാണ തൊഴിലാളികളെ കുമ്പള ടൗണിലൂടെ ലോറികളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്ന ചിത്രം..

No comments