JHL

JHL

മോദി വിഭജനനേതാവ്‌ , ഇന്ത്യ മതസംഘര്‍ഷത്തിന്റെ തീച്ചൂളയില്‍ : ബിബിസി


ലണ്ടന്‍


വര്‍ഗീയതയുടെയും സാമുദായിക വിഭജനത്തിന്റെയും പാതയിലൂടെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് ബിബിസി ഡോക്യുമെന്ററി.



‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും മോദി സര്ക്കാരിന്റെയും സംഘപരിവാറിന്റെയും മുഖംമൂടി വലിച്ചുകീറുന്നു. ഡോക്യുമെന്ററിയുടെ ആദ്യഭാഗം സമൂഹമാധ്യമങ്ങളില്നിന്ന് മുക്കാന് കേന്ദ്രം നടത്തിയ നീക്കം പാളിയതിനു പിന്നാലെയാണ് ബിബിസി രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. രാജ്യത്ത് "അങ്ങേയറ്റം ഭിന്നത വളര്ത്തിയ നേതാവ്' എന്നാണ് മോദിയെ ബിബിസി വിലയിരുത്തുന്നത്. "മോദിയുടെ ഇന്ത്യ' മതസംഘര്ഷത്തിന്റെ തീച്ചൂളയിലാണ്. ഗുജറാത്ത് വംശഹത്യയില് കോടതിയില്നിന്ന് ക്ലീന്ചിറ്റ് കിട്ടിയെങ്കിലും ആശങ്ക അവസാനമില്ലാതെ തുടരുകയാണെന്നും അടിവരയിടുന്നു.


മോദി 2019ല്‍ വീണ്ടും അധികാരമേറ്റശേഷം മതധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ നടപടി ബിബിസി എണ്ണിപ്പറയുന്നു. ദുരുദ്ദേശ്യത്തോടെയുള്ള നിയമനിര്‍മാണം, ഹിന്ദുത്വവാദികളുടെ ന്യൂനപക്ഷവേട്ടകള്‍, ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകള്‍, ഡല്‍ഹി വര്‍ഗീയകലാപം, ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരായ നടപടി തുടങ്ങിയവ രണ്ടാം ഭാഗത്തില്‍ ചര്ച്ചചെയ്യുന്നു. കലാപത്തിലും ആക്രമണങ്ങളിലും ഇരയായവരുടെ ബന്ധുക്കള്‍, അക്കാദമിക് വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയില് മുഖം കാണിക്കുന്നു.


മതന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബല വിഭാഗങ്ങളും ക്രൂരമായ ആക്രമണത്തിനും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ഇരയായപ്പോള്‍ സംരക്ഷണം നല്‍കേണ്ടവര്‍ കാഴ്ചക്കാരായി. മോദി അധികാരത്തിലെത്തിയശേഷം മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിട്ടു. സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നെന്നും ബിബിസി വിലയിരുത്തി.


No comments