JHL

JHL

കുമ്പള സോൺ എസ്.വൈ.എസ് : ഹനീഫ് സഅദി പ്രസിഡൻ്റ് സിദ്ധീഖ് പി.കെ നഗർ സെക്രട്ടറി ,അബ്ദുൽ റഹ്മാൻ മുസ്ലിയാർ ചെന്നാർ ഫിനാൻസ്


 കുമ്പള : സമസ്ത കേരള സുന്നീ യുവജന സംഘം (എസ്.വൈ.എസ്) കുമ്പള സോൺ പ്രസിഡൻ്റായി ഹനീഫ് സഅദി കുമ്പോലിനെയും ജനറൽ സെക്രട്ടറിയായി സിദ്ധീഖ് പി.കെ നഗറിനെയും ഫിനാൻസ് സെക്രട്ടറിയായി ചെന്നാർ അബ്ദുൽ റഹ്മാൻ മുസ്ലിയാരെയും കുമ്പള പെൽത്തടുക്കയിൽ ചേർന്ന സോൺ യൂത്ത് കൗൺസിൽ തിരഞ്ഞെടുത്തു .മറ്റ് ഭാരവാഹികൾ : ഓർഗനൈസിംഗ് : ഫാറൂഖ് സഖാഫി കര (പ്രസിഡൻ്റ് ) ,മുഹമ്മദ് കുഞ്ഞി ഉളുവാർ (സെക്രട്ടറി)

ദഅവ : സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ (പ്രസിഡൻ്റ്), ശംസുദ്ധീൻ മദനി (സെക്രട്ടറി) 

സാമൂഹികം : ഉമർ സഖാഫി കൊമ്പോട് (പ്രസിഡൻ്റ്) ,ഫൈസൽ സഖാഫി കര (സെക്രട്ടറി) 

അഷ്റഫ് സഖാഫി ഉളുവാർ (സാന്ത്വനം സെക്രട്ടറി)

സാംസ്കാരികം : മുഹമ്മദ് സഖാഫി കുറ്റ്യാളം (പ്രസിഡൻ്റ്) ,സുബൈർ ബാഡൂർ (സെക്രട്ടറി)  എന്നിവരെയും തിരഞ്ഞെടുത്തു .സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങളുടെ അദ്ധ്യക്ഷതയിൽ സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം  ഉൽഘാടനം ചെയ്തു.അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ ഭാരവാഹി പ്രഖ്യാപനവും, അബ്ദുൽ കരീം ദർബാർ കട്ട , സിദ്ധീഖ് സഖാഫി ബായാർ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു .അബ്ദുസ്സലാം സഖാഫി പൊതു റിപ്പോർട്ടും ,സിദ്ധീഖ് പി.കെ നഗർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു .അബുബക്കർ കാമിൽ സഖാഫി വിഷയാവതരണം നടത്തി . അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ ,ഇബ്രാഹിം സഖാഫി കർണൂർ ,മൂസ സഖാഫി കളത്തൂർ,മിഖ്ദാദ് ഹിമമി ആശംസ പ്രസംഗം നടത്തി.

No comments