JHL

JHL

ദാറുന്നജാത്ത് എജ്യൂക്കേഷൻ സെൻ്റർ 13-ാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം 26 മുതൽ


 ഉപ്പള: മത,ഭൗതിക സമന്വയ വിദ്യഭ്യാസ രംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന ചിനാല ദാറുന്നജാത്ത് 

എജ്യൂക്കേഷൻ സെൻ്റർ 13-ാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 26 മുതൽ 29 വരെ വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സെൻ്റർ ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അജ്മീർ മൗലീദ്, ബുർദമജ് ലിസ്, ജലാലിയ റാത്തീബ്, ബദർ മൗലീദ്, സ്വലാത്ത് മജ്ലിസ്, മടവൂർ മൗലീദ് എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. 

26ന് വൈകിട്ട് 4 ന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.  

ത്വാഹ തങ്ങൾ പൂക്കോട്ടൂർ,

ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ, ഷംസുദ്ധീൻ തങ്ങൾ ഗാഡിനഗർ, അത്താഉള്ള തങ്ങൾ ഉദ്യാവരം,കൂറാ തങ്ങൾ, ഹബീബ് റഹ്മാൻ തങ്ങൾ ഇരിക്കൂർ,നുഹ്മാൻ തങ്ങൾ പയ്യക്കി, ലത്തീഫ് മദനി സജിപ, സലീം മദനി കുത്താർ മജ്ലിസുകൾക്ക് നേതൃത്വം നൽകും. 

പേരോട് അബ്ദുൽ റഹിമാൻ സഖാഫി, എം.എസ്.എം അബ്ദുൽ റഷീദ് സൈനി ഖാമിൽ സഖാഫി കക്കിഞ്ച, റഫീഖ് സഅദി ദേലംപാടി, കെ.പി  ഹുസൈൻ സഅദി കെ.സി റോഡ്, മുഹിയുദ്ധീൻ സഖാഫി ബോൾമാർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.

29ന് സനദ് ദാന സമ്മേളനത്തിൽ ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി, മുഹമ്മദ് മന്നാൻ രസാ മന്നാനി മിയാൻ നൂരി ബിറേലി ശരീഫ്, അബ്ദുൽ റഹിമാൻ ശഹീർ അൽ - ബുഖാരി തങ്ങൾ, ജലാലുദ്ധീൻ തങ്ങൾ മള്ഹർ, അഹമദ് ശിഹാബുദ്ധീൻ തങ്ങൾ അൽ- മഷ്ഹൂർ, ഹസ്റത്ത് മൗലാനാ മുഫ്ത്തി ഇമ്രാൻ രസാ ഖാൻ ബറേലി ശരീഫ് തുടങ്ങിയവർ സംസാരിക്കും. 

വാർത്താ സമ്മേളനത്തിൽ 

അബ്ദുൽ കാദർ സഖാഫി, മൊയ്തു സഅദി ചേരൂർ, അബ്ദുല്ല സഖാഫി പള്ളപ്പാടി, ഷബീർ അസ്ഹരി കെ.സി റോഡ്, എസ്.എം ബഷീർ കുഞ്ചത്തൂർ, മുസ്തഫ കടമ്പാർ, ലത്തീഫ് മദനി സംബന്ധിച്ചു.

No comments