നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കവര്‍ച്ച, ബന്തിയോട് ഷോറൂമിൽ നിന്ന് സ്കൂട്ടർ കവർന്നു
കുമ്പള: ബന്തിയോട് ഷോറൂമിൽ നിന്ന് സ്കൂട്ടർ കവർന്നു. ഗുഡെ റോഡിലെ ഹോണ്ട ഷോറൂമിലാണ് കവർച്ച. ഗോഡൗണിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഒരു സ്കൂട്ടറും കൊണ്ട് കടന്നു കളയുകയായിരുന്നു. അതിനിടെ ബന്തിയോട് ടൗണിലുള്ള ആരിക്കാടിയിലെ മുഹമ്മദലിയുടെ കടയുടെ ഇരുമ്പു ഗേറ്റ് തകർത്ത് അകത്തു കടന്ന് 500 രൂപയും കൊണ്ടുപോയിട്ടുണ്ട്.
കുമ്പള പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരുന്നുണ്ട്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം ഉണ്ടാകുന്ന കവർച്ച ആളുകളെ ഭീതിയിലാക്കിയിട്ടുണ്ട്.
 
 

 
 
 
 
 
 
 
 
Post a Comment