JHL

JHL

ഓവുചാലിൽ വീണ് വിദ്യാർഥിയുടെ പല്ല് കൊഴിഞ്ഞു

ചെർക്കള : ചെർക്കള ടൗണിലെ ഓവുചാലിൽ വീണ് വിദ്യാർഥിയുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു. എരുതുംകടവിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് ഷറീഫിന്റെയും തസ്മയുടെയും മകൻ ഷിഹാൽ സഫാനാണ് (12) പരിക്കേറ്റത്.രണ്ട് പല്ല് ഇളകുകയും കൈകാലുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ഷിഹാൽ സഫാൻ ചെങ്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്. ബെദിര എ.യു.പി. സ്കൂളിലെ എഴാംതരം വിദ്യാർഥിയാണ്.

വ്യാഴാഴ്ച വൈകിട്ട്‌ ആറോടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുവരും വഴി കടയിലേക്ക് പോകുന്നതിനിടെ ഓവുചാലിൽ വീഴുകയായിരുന്നു. ചെർക്കള ടൗണിൽ അപകടത്തിലേക്ക് വാതുറന്ന് നിൽക്കുന്ന ഓവുചാലിനെപ്പറ്റി കഴിഞ്ഞ ഡിസംബർ 23-ന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നുചെർക്കള ബസ്‌സ്റ്റാൻഡിലേക്കുള്ള റോഡിൽ ദിനേശ് ബീഡി കമ്പനിക്ക് മുന്നിൽ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുന്നതിന് സമീപംവരെയുള്ള ഓവുചാലാണ് കോൺക്രീറ്റ് സ്ലാബിടാതെ തുറന്നുകിടക്കുന്നത്. നാല് മാസം മുൻപ്‌ പണിത ഓവുചാലിൽ ഇതിനകം നിരവധി പേർക്ക്‌ വീണ് പരിക്കേറ്റിട്ടുണ്ട്.

No comments