JHL

JHL

അംബിലടുക്ക കല്ലുർട്ടി കൽകുഡ സന്നിധി പ്രതിഷ്ഠ ബ്രഹ്മകലശാഭിഷേകത്തിന് ഇന്ന് തുടക്കമാകും

കുമ്പള: ചരിത്രപ്രസിദ്ധമായ അംബിലടുക്ക പൂമാണി കിന്നി മാണി ദൈവസ്ഥാന സമീപം ബട്ടക്കല്ലുവിൽ പുരാതന കാലം തൊട്ട് ആരാധിച്ചു വരുന്ന കല്ലുർട്ടി കൽകുഡ ദൈവ സാന്നിധ്യം പുന:സ്ഥാപിച്ച് പ്രതിഷ്ഠ ബ്രഹ്മ കലശാഭിഷേകം ഇന്ന് മുതൽ 27 വരെ  നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ദേവമൂർത്തി കർക്കുള ബൂഡൂ ശങ്കരനാരായണ കഡമണ്ണായുടെ നേതൃത്വത്തിൽ വിവിധ ധാർമിക, സാംസ്കാരിക പരിപാടികളോട് കൂടിയാണ് പുന:പ്രതിഷ്ഠയും ബ്രഹ്മ കലശാഭിഷേകവും നടക്കുന്നത്. 

ഇന്ന് വൈകിട്ട് 5 മുതൽ കൂട്ടുപ്രാർത്ഥ, ദഹന പ്രായശ്ചിത്വം, അഘോര ഹോമം, ബാധ ഉച്ചാടനം എന്നിവയുണ്ടാകും.                തുടർന്ന് മോഹനദാസ സ്വാമിജി സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യും.5.45 മുതൽ വിവിധ ഭജനമന്ദിരങ്ങളുടെ നേതൃത്വത്തിൽ ഭജന സങ്കീർത്തനം. രാത്രി 7 ന് കുറ്റിപൂജ.8.30 മുതൽ അന്ന പ്രസാദ വിതരണം.

തുടർന്നുള്ള ദിവസങ്ങളിൽ യക്ഷഗാന ബലയാട്ടം, ഗണപതി ഹോമം, കലശപൂജ, മുഹൂർത്ത പ്രതിഷ്ഠ, കലശാഭിഷേകം,പ്രതിഷ്ഠയും ബ്രഹ്മകലശഭിഷേകം, മഹാപൂജ, പ്രസാദ വിതരണം എന്നിവ നടക്കും.26 ന് ഉച്ചയ്ക്ക് 2 ന് കൊണ്ടൊവർ മഠത്തിലെ യോഗാനന്ദ സരസ്വതി സ്വാമിജിയുടെ ആഗമനം.

27 ന് വൈകിട്ട് 6 മുതൽ ഗുളിക ദൈവത്തിൻ്റെയും, കല്ലുർട്ടി കൽകുഡ വൈത്തിൻ്റെയും  കോലം കെട്ടിയാടൽ തുടർന്ന് പ്രസാദ വിതരണത്തോടെ പരിപാടി സമാപിക്കും. 

വാർത്താ സമ്മേളനത്തിൽ മഞ്ചുനാഥ ആൾവ, കെ.സി മോഹനൻ, പട്ട്ള ദാമോദര ഷെട്ടി, രത്നാകര, ലോക്നാഥ് ഷെട്ടി,ഭാസ്ക്കര, ബി.എസ് അപ്പണ്ണ എന്നിവർ സംബന്ധിച്ചു.

 

No comments