JHL

JHL

പഠനവും വിനോദവും സമന്വയിച്ച്, കുട്ടികളിൽ നവ്യാനുഭവം പകർന്ന് 'പാസ് വേഡ് ' ക്യാംപ് സമാപിച്ചു


 കുമ്പള:പഠനവും വിനോദവും സമന്വയിപ്പിച്ച് കൊടിയമ്മ ഗവ. ഹൈസ്കൂൾ പത്താം തരം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'പാസ് വേഡ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാംപ് നവ്യാനുഭവമായി. 

സംസ്ഥാന ന്യുനപക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ 

ഷിറിയ പുഴയോരത്തെ കെ.പി റിസോർട്ടിൽ സംഘടിപ്പിച്ച ഏകദിന ക്യാംപ് കുട്ടികളിൽ വേറിട്ട അനുഭവം സമ്മാനിച്ചു.

പരീക്ഷയെ പേടിയും മാനസിക പിരിമുറുക്കവും മറികടക്കാൻ കളിച്ചും രസിച്ചും ചിരി പടർത്തിയും  വിദ്യാർഥികൾ ക്യാംപ് പരമാവധി ആസ്വദിച്ചു. 

എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് അധ്യക്ഷത വഹിച്ചു.മൈനോറിറ്റി യൂത്ത് ട്രൈനിങ് സെൻ്റർ പ്രിൻസിപ്പൽ ഡോ.ഗീത ക്യാംപ് വിശദീകരണം നടത്തി.മൈനോറിറ്റി സെൽ ജൂനിയർ സൂപ്രണ്ട് ബിന്ദു തോമസ്, അബ്ദുൽ റഹിമാൻ,    നിർമ്മർ കുമാർ കാടകം, നിസാർ പെർവാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ മഞ്ചേശ്വരം താലൂക്ക് ഓഫീസ് എൽ.ഡി.സി അനസ് കെ , കൊടിയമ്മ യു.പി സ്കൂൾ അധ്യാപിക ഫാത്തിമത്ത് ഹനീന എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്ക് വെച്ചു. പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ബാസലി കെ, അബ്ബാസ് കൊടിയമ്മ,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എച്ച് മുഹമ്മദ്,  ആയിഷത്ത് ഖുറൈശി , സഫിയ ബംബ്രാണ സംസാരിച്ചു.പ്രധാന അധ്യാപിക ബീന ആയിശ സ്വാഗതവും ഗിരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

പടം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്  കൊടിയമ്മ ഗവ.ഹൈസ്കൂളിലെ വിദ്യാർഥികൾക്കായി  സംഘടിപ്പിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാംപ്  " പാസ്സ് വേഡ് " എ.കെ.എം അഷ്റഫ് എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

No comments