JHL

JHL

സ്കൂളുകൾക്ക് ഉച്ചഭക്ഷണ പാത്രങ്ങൾ നൽകി പുത്തിഗെ പഞ്ചായത്ത്


 പുത്തിഗെ: പഞ്ചായത്തിലെ വിവിധ സർക്കാർ, ഏയ്ഡഡ് വിദ്യാലയങ്ങൾക്ക് ഉച്ചഭക്ഷണത്തിനായുള്ള പാത്രങ്ങളും, ഉപകരണങ്ങളും നൽകി പുത്തിഗെ ഗ്രാമ പഞ്ചായത്ത്. ചള്ളങ്കയം എം.ഐ.എ.എൽ.പി.സ്കൂളിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുബ്ബണ്ണ ആൾ വ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾക്കാണ് പാത്രങ്ങളും, പാചകത്തിനായുള്ള ഉപകരണങ്ങളും നൽകിയിട്ടുള്ളത്. പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്നു ലക്ഷം രൂപ ചെലവിൽ ഇവ വിതരണം ചെയ്തത്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്.അബ്ദുൾ മജീദ്, പഞ്ചായത്തംഗം വൈ. ശാന്തി, ജമാ അത്ത് സെക്രട്ടറി ടി.എ.മുഹമ്മദ്, മാനേജർ സി.എ.മുഹമ്മദ്, മുൻ മാനേജർ എസ്.എ.അബ്ദുള്ള, അബൂബക്കർ ചള്ളങ്കയം , പി.ടി.എ.പ്രസിഡൻ്റ്മുഹമ്മദ് ഷെറീഫ് ധർമത്തടുക്ക , വൈസ് പ്രസിഡൻറ് ഹമീ ദ് ചള്ളങ്കയം ,പ്രഥമ ധ്യാപകൻ സുരേന്ദ്രൻ ചീമേനി, അധ്യാപകരായ കെ.വി.ദിവാകരൻ, വി.പി.വിനോദ് ,കെ.വി.ജയപ്രസാദ്, എം.സജിനി, ഒ.എം.അബ്ദുൾ റഷീദ്  എന്നിവർ സംസാരിച്ചു.

No comments