JHL

JHL

ടീം വെൽഫെയർ കണ്ണട വിതരണം നടത്തി


 കുറ്റിക്കോൽ: കുറ്റിക്കോൽ പഞ്ചായത്തിലെ ചൂരിത്തോട് മാനടുക്കം കോളനിയിൽ നടന്ന നേത്രപരിശോധനാ ക്യാമ്പിൽ തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം രോഗികൾക്ക് ടീം വെൽഫെയർ ഉദുമ മണ്ഡലം കണ്ണടകൾ വിതരണം ചെയ്തു. മാനടുക്കം അംഗൻവാടിയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് അംഗം നാരായണി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് പി.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ പി അബ്ദുൽ റഹീം, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ്, പ്രവാസി ഇന്ത്യ അബുദാബി പ്രതിനിധി അബ്ദുൽ റഷീദ് ചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു. എസ്. ടി പ്രൊമോട്ടർ നിതിഷ നാരായണൻ സ്വാഗതവും ടീം വെൽഫെയർ ഉദുമ മണ്ഡലം കാപ്റ്റൻ എൻ.എം റിയാസ് നന്ദിയും പറഞ്ഞു.





No comments