JHL

JHL

റുബീന ഇ.എസിന് MIC യുഎഇ അലുംനിയുടെ ബിസിനസ് എക്സലൻസ് അവാർഡ്..


 ബിസിനസ് പ്രൊഫഷണൽ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്ക് MIC യുഎഇ അലുംനി ഏർപ്പെടുത്തിയ ബിസിനസ് എക്സലൻസ് അവാർഡ് റുബീന ഇ.എസിന് ജനുവരി 22 ഞായർ ദുബായ് ഖിസൈസിലെ വുഡലേം പാർക്ക് സ്ക്കൂളിൽ അരങ്ങേറുന്ന മേംഫിസ് 2023 ഗ്രാൻഡ് മീറ്റപ്പ് വേദിയിൽ വെച്ച് സമ്മാനിക്കും.


2004-07 ബാച്ചിലെ ബിബിഎം വിദ്യാർഥിനി ആയിരുന്ന റുബീന അതിനു ശേഷം INC കോളേജിൽ സ്കോളർഷിപ്പോടെ എംബിഎ പൂർത്തിയാക്കി. ക്യാമ്പസ് പ്ലേസ്മെന്റിൽ കൂടെ തന്നെ ING Vysya യിൽ സെയിൽസ് എക്സിക്യുട്ടീവ് ആയി തന്റെ  കരിയർ ആരംഭിച്ചു.


അവിടെ 6 മാസം ജോലി ചെയ്ത് മുത്തൂറ്റ് സെക്യൂരിറ്റിസിൽ ട്രേഡിംഗ് ഡീലർ പൊസിഷനിൽ ജോലിക്ക് ചേർന്നു. അതായിരുന്നു ഷെയർ ബ്രോക്കിങ്, ഇക്വറ്റി, ഫോറിൻ എക്സ്ചേഞ്ച് മേഖലയിലേക്കുള്ള റുബീനയുടെ ആദ്യ കാൽവെപ്പ്.


മ്യുച്ചൽ ഫണ്ട് മേഖലയിലെയും കസ്റ്റമർ റിലേഷനിലെയും തന്റെ അനുഭവ സമ്പത്തിൽ 2010 ജൂലൈയിൽ Tranche Financial Services Pvt Ltdൽ ഡീലർ റോളിൽ ജോലിയിൽ പ്രവേശിച്ചു.

ആ തീരുമാനം തന്റെ വ്യക്തി ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു. അതെ വർഷം നവംബറിൽ Tranche യുടെ പാർട്ണർമാരിൽ ഒരാളായ സാദിഖിനെ തന്റെ ജീവിത പങ്കാളി ആക്കി. 

തൻറെ ഡീലർ റോളിനോടൊപ്പം കമ്പനിയുടെ HR ഡിപ്പാർട്ട്മെന്റും ആ സമയത്ത് റുബീന കൈകാര്യം ചെയ്തിരുന്നു.


കമ്പനിയുടെ ചെയർമാൻ ആയ സാജിദ് അഹമ്മദിന്റെ നേതൃത്വത്തിൽ ക്രിയാത്മകമായ പ്രവർത്തനവും മാർക്കറ്റിനെ കുറിച്ചുള്ള കൃത്യമായ അവലോകനവും മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്ന കസ്റ്റമർ റിട്ടേണും കൊണ്ട് 2013ൽ Tranche കമ്പനി Pentad Securities Pvt Ltd എന്ന പേരിൽ വികസിപ്പിച്ചു.


ചുരുങ്ങിയ കാലയളവിൽ തന്നെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചഞ്ചിലും നേരിട്ട് ബ്രോക്കിംഗ് ചെയ്യുന്ന കമ്പനി ആയി Pentad വളർന്നു. അതിനു വേണ്ടിയുള്ള സബ്മിഷനുകൾക്കും ലൈസൻസ് പേപ്പർ വർക്കുകൾക്കും മറ്റും ടീമിന്റെ കൂടെ നിന്നു ചെയ്ത അനുഭവം തന്റെ ഏറ്റവും മികച്ച അനുഭവ സമ്പത്തായി റുബീന കരുതുന്നു.


ഇപ്പോൾ Pentad കമ്പനിയുടെ ഫിനാൻസ് മാനേജർ ആണ് റുബീന. കുടുംബ ജീവിതത്തിലെ തിരക്കുകൾക്കിടയിലും പ്രൊഫഷണൽ കരിയറിൽ വിജയം കൈവരിക്കാൻ തന്നെ സഹായിച്ചത് ഭർത്താവ് സാദിഖിൻ്റെയും കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും പിന്തുണയും കൊണ്ട് കൂടിയാണെന്ന് റുബീന പറയുന്നു.

പ്രൊഫഷണൽ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം പൊതുവേ കുറവായ ഒരു സമൂഹത്തിൽ നിന്നും കാസറഗോഡ് പോലുള്ള പ്രദേശത്ത് തന്റെ കരിയറിൽ മികച്ച നേട്ടം കൊയ്ത് മുന്നേറി കൊണ്ടിരിക്കുന്ന റുബീന ഇ.എസിന് MIC യുഎഇ അലുംനിയുടെ ബിസിനസ് എക്സലൻസ് അവാർഡ് മേംഫിസ് 2023 വേദിയിൽ വെച്ച് സമ്മാനിക്കും.

No comments