JHL

JHL

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ: ആസ്വാദക മനസ്സിന് കുളിർമ്മ പകർന്നു; ഇശൽ ഗ്രാമത്തിൻ്റെ മനസ്സ് തൊട്ടറിഞ്ഞ് 'പാട്ട് കൂട്ടം'


 കുമ്പള: ഇശൽ ഗ്രാമത്തിൻ്റെ മനസ്സ് തൊട്ടറിഞ്ഞ് മൊഗ്രാൽ കവികളുടെ ഗാനങ്ങളാൽ ആസ്വാദക ഹൃദയങ്ങളിൽ കുളിർമ്മ വിതറിയ രാത്രിയെ സമ്മാനിച്ച കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ സംഘടിപ്പിച്ച "പാട്ട് കൂട്ടം"  വേറിട്ടതായി.

പെർവാഡ്  "കൊച്ചുപുര" യിൽ നടന്ന പാട്ട് കൂട്ടം പരിപാടിയിൽ പഴയ തലമുറയുടെ ഗായകരായ ശാഹുൽ ഹമീദ് ആരിക്കാടി, എം എച്ച്.അബ്ദുൽ റഹ്‌മാൻ ഉറുമി എന്നിവരോടൊപ്പം പുതിയതലമുറയിലെ  പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ സമ്മാസ്, ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മിശാഹിൽ എന്നിവരുടെ ഗാനങ്ങളും ഏറെ കയ്യടി നേടി. മൊഗ്രാൽ കവികളായ സാഹുക്കാർ കുഞ്ഞിഫക്കീഹ് ,ബാല മുബ്ന് ഫഖീഹ്, അഹ്മദ് ഇസ്മായിൽ, നടുത്തോപ്പിൽ അബ്ദുല്ല, നടുത്തോപ്പിൽ മമ്മൂഞ്ഞി മൗലവി, എ കെ അബ്ദുൽ ഖാദർ, നടുത്തോപ്പിൽ കുഞ്ഞയിശു തുടങ്ങിയവരുടെ രചനകൾ ആലപിച്ച എസ്. കെ.ഇക്ബാൽ, യൂസഫ് കട്ടത്തടുക്ക എ.പി ഷംസുദീൻ ബ്ലാർക്കോട്, എന്നിവർ പരിപാടിക്ക് മാറ്റ് കൂട്ടി. പക്ഷിപ്പാട്ട്, നിക്കാഹ് മാല തുടങ്ങിയ രചനകൾ ഇമ്പമാർന്ന താളത്തിൽ ആലപിച്ചത് കാതിന് ആനന്ദകരമായി. മൊഗ്രാലിലെ  ഗായക സംഘങ്ങളായ താജുദ്ദീൻ. എം, ടി. കെ അൻവർ, ഖാദർ ലിബാസ്, ടി. എ.ജലാൽ, നൂഹ് കടവത്ത് ഹസ്സൻ  കൊപ്പളം, ഇസ്മായിൽ മൂസ  എന്നിവർ ഗാനങ്ങൾ ആലപിച്ചു.

സമാപന ചടങ്ങിൽ കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രസിഡൻ്റ് നാസർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സെഡ്. എ. മൊഗ്രാൽ സ്വാഗതം പറഞ്ഞു. മൊഗ്രാലിലെ അഭിമാനമായി വളർന്നു വരുന്ന കലാ പ്രതിഭകളായ അബ്ദുൽ സമ്മാസ്, മുഹമ്മദ് മിഷാഹിൽ എന്നിവർക്ക് സോഷ്യൽ മീഡിയ ആക്ടീവിസ്റ്റും മൊഗ്രാൽ മൊഴികളുടെ രചയിതാവുമായ അബ്ദുല്ല കുഞ്ഞി ഖന്ന,ശാഹുൽ ഹമീദ് ആരിക്കാടി എന്നിവർ ഉപഹാരം നൽകി. എം മാഹിൻ മാസ്റ്റർ , ടി എം ശുഹൈബ്, മുഹമ്മദ് സ്മാർട്ട്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്കോ മുഹമ്മദ് ,എം എ അബ്ദുൽ റഹ്മാൻ, എം ജി. അബ്ദുൽ റഹ്മാൻ, അബ്ദുല്ല കുഞ്ഞി നടുപ്പളം, അബ്ദുല്ല ഹിൽടോപ്, സി എം ഹംസ, അനീസ് കോട്ട, അബ്ദുൽ ലത്തീഫ് ജെ എച്ച് എൽ, അൻവർ സിറ്റി മെഡിക്കൽ,ടി വി ഖാദർ തുടങ്ങിയവർ സംബന്ധിച്ചു. സത്താർ ആരിക്കാടി നന്ദി പറഞ്ഞു.

No comments