ഇമാം ശാഫി ഇസ്‍ലാമിക് അക്കാദമി കുമ്പളയുടെ വാർഷിക സനദ് ദാന സമ്മേളനത്തിന്റെ സന്ദേശയാത്ര തുടങ്ങി.
ഇമാം ശാഫി ഇസ്‍ലാമിക് അക്കാദമി കുമ്പളയുടെ വാർഷിക സനദ് ദാന സമ്മേളനത്തിന്റെ സന്ദേശയാത്ര തുടങ്ങി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്‌മദ് മുസ്‌ലിയാർ ജാഥാ ക്യാപ്റ്റൻ അബൂബക്കർ സാലുദ് നിസാമിക്ക് സമസ്ത പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ശാഫി അക്കാദമി മാനേജർ അലി ദാരിമി അധ്യക്ഷനായി. അബൂബക്കർ ദാരിമി, റശീഖ് ഹുദവി, സഈദ് മൗലവി, മൻസൂർ ശാഫി, ഫൈസൽ ദാരിമി, അബ്ദുള്ള ശാഫി, ഇഖ്ബാൽ മൗലവി, അലി ശാഫി എന്നിവർ സംസാരിച്ചു.
യാത്ര ശനിയാഴ്ച രാവിലെ 10-ന് പടന്നയിൽ സമസ്ത ജില്ലാ ട്രഷറർ കെ.ടി. അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നീലേശ്വരം കോട്ടപ്പുറത്ത് സമാപിക്കും.
Post a Comment