മുപ്പത് കിലോ കഞ്ചാവ് പിടികൂടി
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും കാസർഗോഡ് സർക്കിൾ പാർട്ടിയും ചേർന്ന് ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന 30kg കഞ്ചാവ് കാസർഗോഡ് മിയാപദവിലുള്ള പണി പൂർത്തിയാകാത്ത വീട്ടിൽ നിന്നും പിടികൂടി. ടി വീടിന്റെ ഉടമസ്തനായ മിയാപദവ് സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളെ തത്സമയം പിടികൂടിയിട്ടുണ്ട്.കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-14-S-5733 മാരുതി ആൾട്ടോ കാറും, വ്യാജ നമ്പർ പ്ളേറ്റുകൾ, കഞ്ചാവ് തൂക്കി നോക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികൾ അടക്കം പിടികൂടിയിട്ടുണ്ട്.പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്‌ക്വാഡ് തലവൻ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ശ്രീ അനികുമാർ ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ കൃഷ്ണകുമാർ, കാസർഗോഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്,എക്സൈസ് ഇൻസ്പെക്ടർമാരായ കെ. വി.വിനോദ്,ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് ,എസ് മധുസൂദനൻ നായർ , പ്രിവന്റിവ് ഓഫീസർമാരായ രവീന്ദ്രൻ(ഹോസ്ദുർഗ് സർക്കിൾ ഓഫീസ് ), സുരേഷ്ബാബു(EE &ANSS കാസർഗോഡ് ), സുധീന്ദ്രൻ,സുനീഷ്മോൻ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി,സുബിൻ,വിശാഖ്, രജിത് , ജിതിൻ, ശരത്, സനേഷ്കുമാർ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു. ടി കേസിൻറ്റെ തുടർ നടപടികൾ കാസർഗോഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കും പാർട്ടിയും സ്വീകരിച്ചിട്ടുള്ളതാണ്.
Post a Comment