JHL

JHL

വൃക്കരോഗിയായ മൂന്നാം ക്ലാസുകാരന് സഹപാഠികളുടെ കൈതാങ്ങ്


 


കുമ്പള: സഹപാഠികൾ കാരുണ്യ ഹസ്തം ചൊരിഞ്ഞു, വൃക്ക രോഗിയായ മൂന്നാം ക്ലാസുകാരൻ്റെ ചികിത്സാ ചിലവിലേക്ക് ലഭിച്ചത് അര ലക്ഷത്തിലധികം രൂപ.
കൊടിയമ്മ ഗവ.ഹൈസ്കൂൾ യു.പി തലത്തിലെ അബ്ദുല്ല ഷാഹിദിന് കുട്ടികളും അധ്യാപകരും ചേർന്നാണ്  അമ്പതിനായിരത്തി അഞ്ഞൂറ് രൂപ സമാഹരിച്ച് നൽകിയത്. 
സഹപാഠിയായ അബ്ദുല്ല ഷാഹിദ് വൃക്കരോഗിയെന്നും അസുഖം ഭേദമാകാൻ ശസ്ത്രക്രിയ വേണമെന്നും അറിഞ്ഞതോടെയാണ് കുട്ടികൾ തന്നെ മുന്നിട്ടിറങ്ങി പണം സ്വരൂപിച്ചത്.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ബീന ഐഷപി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മയ്ക്ക് തുക കൈമാറി. പി.ടി.എ വൈസ് പ്രസിഡൻ്റ് അബ്ബാസ് അലി.കെ, അബ്ബാസ് കൊടിയമ്മ, അധ്യാപകരായ ഗിരീഷ്, ഷാജി, നൗഫൽ, രാജൻ,നിതിൻ സ്കൂൾ ലീഡർമാരായ ഹാജിറ അഫ്റ, മൊയ്തീൻ സിയാദ് സംസാരിച്ചു. 
പടം : വൃക്കരോഗിയായ സഹപാഠിക്ക് കുട്ടികൾ ചേർന്ന്  സ്വരൂപിച്ച തുക പ്രധാന അധ്യാപിക ബീന ഐഷ പി.ടി.എ പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മയ്ക്ക് കൈമാറുന്നു

No comments