JHL

JHL

12,000 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടു


 വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് ടെക് കമ്ബനികളെല്ലാം തന്നെ കടന്നു പോകുന്നത്. ഗൂഗിളിലും ഈ പ്രതിസന്ധി നിലനില്‍ക്കുകയാണ്.



12,000 ജീവനക്കാരെ ഗൂഗിളും പിരിച്ചു വിട്ടിരിയ്ക്കുകയാണ്. ഇതിന് പിന്നാലെ ഗൂഗിളില്‍ ശമ്ബളവും ബോണസും വെട്ടിക്കുറക്കുമെന്ന സൂചനകളും നല്‍കിയിരിയ്ക്കുകയാണ്. ഗൂഗിള്‍ ജീവനക്കാരുമായി അടുത്തിടെ നടന്ന മീറ്റിങ്ങില്‍ 'സീനിയര്‍ വൈസ് പ്രസിഡന്റ്' തലത്തിന് മുകളിലുള്ള എല്ലാവരുടെയും വാര്‍ഷിക ബോണസില്‍ ഗണ്യമായ കുറവ് വരുത്തുമെന്നാണ് കമ്ബനി മേധാവി സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.


പിരിച്ചുവിട്ട 12,000 ജീവനക്കാരില്‍ മിക്കവരും ഏകദേശം ഒരു ദശാബ്ദമോ അതില്‍ കൂടുതലോ ഗൂഗിളില്‍ ജോലി ചെയ്തവര്‍ ആണ്. പിരിച്ചുവിടലുകള്‍ ക്രമരഹിതമല്ലെന്ന് പിച്ചൈ വ്യക്തമാക്കിയിരുന്നു. ശമ്ബളം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച്‌ പിച്ചൈ കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല. എത്ര ശതമാനം ശമ്ബളം വെട്ടിക്കുറയ്ക്കുമെന്നോ, എത്ര നാളത്തേക്കെന്നോ കൃത്യമായി പിച്ചൈ പറഞ്ഞിട്ടില്ല.


പിരിച്ചുവിടല്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് സുന്ദര്‍ പിച്ചൈയുടെ ശമ്ബളത്തില്‍ വന്‍ വര്‍ധനവ് വരുത്തിയത്. ആ സമയത്ത് ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റിന്റെ ബോര്‍ഡ് സിഇഒ എന്ന നിലയില്‍ പിച്ചൈയുടെ മികച്ച പ്രകടനം കമ്ബനി അംഗീകരിച്ചായിരുന്നു ബോണസും മറ്റു ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചത്. പിച്ചൈയുടെ പെര്‍ഫോമന്‍സ് സ്റ്റോക്ക് യൂണിറ്റുകള്‍ 2019 ലെ 43 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2020-ലെ ഒരു ഫയലിങ് പ്രകാരം പിച്ചൈയുടെ വാര്‍ഷിക ശമ്ബളം 20 ലക്ഷം ഡോളറാണെന്ന് വെളിപ്പെടുത്തിയിരുന്നു.

No comments