ഇനി റെയിൽപ്പാളം മുറിച്ചു കടക്കേണ്ടി വരില്ല: കൊപ്പളം അണ്ടർ പാസേജ് നാട്ടുകാർ തുറന്നു കൊടുത്തു.ലിങ്ക് റോഡ് നിർമ്മാണത്തിന് സഹകരിച്ച് പിഞ്ചു വിദ്യാർത്ഥികളും.
മൊഗ്രാൽ. റെയിൽവേയുടെ കൊ പ്പളം അണ്ടർ പാസേജ് നിർമ്മാണം പൂർത്തിയായി. തീരദേശ റോഡിനെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് താത്കാലിക സംവിധാനമെന്ന നിലയിൽ മണ്ണിട്ട് നികത്തി വാഹനങ്ങൾക്ക് കടന്നുപോകാൻ അവസരം ഒരുക്കിയതോടെ മൂന്ന് പതിറ്റാണ്ട് കാലംത്തെ കാത്തിരിപ്പിന് വിരാമമായി.
ലിങ്ക് റോഡ് നിർമ്മാണത്തിനായുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രദേശവാസികളും, ആക്ഷൻ കമ്മിറ്റി ഭാരവാഹികളും.മണ്ണിന്റെ ലഭ്യതക്കുറവ് കാലതാമസത്തിനിടയാക്കിയെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഹുബ്ലി മുഹമ്മദ്, ഡോക്ടർ ലത്തീഫ് എന്നിവർ ലിങ്ക് റോഡിന് ആവശ്യമായ സ്ഥലം വിട്ടു നൽകിയതോടെയാണ് അണ്ടർ പാസ്റ്റേജിലൂടെയുള്ള വാഹനഗതാഗതത്തിന് സൗകര്യമൊരുങ്ങിയത്. ഇക്കാലമത്രയും പദ്ധതി പൂർത്തീകരണത്തിനായി സഹകരിച്ച കൊപ്പളം നിവാസികളെയും, ജനപ്രതിനിധികളെയും, റെയിൽവേ അധികൃതരെയും, വിവിധ രാഷ്ട്രീയ,സന്നദ്ധ സംഘടനകളെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു.
അതിനിടെ റെയിൽപാളം മുറിച്ചു കിടന്ന് മടുത്ത പിഞ്ചു കുട്ടികൾപോലും റോഡ് നിർമ്മാണ പ്രവർത്തികളിൽ സജീവമായത് ശ്രദ്ധേയമായിരുന്നു. പ്രദേശവാസികൾക്കൊപ്പം കുട്ടികളും പങ്കുചേർന്നാണ് റോഡ് നിർമ്മാണം പൂർത്തീ കരിച്ചത്.
ഇനി ത്രിതല പഞ്ചായത്ത് ഫണ്ടോ, സർക്കാർ ഫണ്ടോ ലഭ്യമാക്കി റോഡ് കോൺഗ്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതിനുശേഷം അണ്ടർ പാസേജ് ഔദ്യോഗിക ഉദ്ഘാടന പരിപാടികൾ നടത്താമെന്നാണ് നാട്ടുകാർ പറയുന്നത്.
Post a Comment