കോയിപ്പാടി കടപ്പുറം രിഫാഇയ്യ ജുമാ മസ്ജിദ് നാടിന് സമർപ്പിച്ചു.
കുമ്പള(www truenewsmalayalam.com): പുതുക്കിപ്പണിത കുമ്പളകോയിപ്പാടി കടപ്പുറം രിഫാഇയ്യ ജുമാ മസ്ജിദ് സയ്യിദ് അതാഉല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ നിസ്ക്കാരത്തിന് നേതൃത്വം നൽകി.
മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, സയ്യിദ് ഹാദി തങ്ങൾ, ആരിക്കടി കടവത്ത് ഖത്തീബ് അനസ് അസ്ഹരി, പെർവാഡ് കടപ്പുറം ഖത്തീബ് യു.കെ ഉമർ അസരി, കുമ്പള ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉമർ ഹുദവി, രിഫാഇയ്യ ജുമാ മസ്ജിദ് ഖത്തീബ് സവാദ് സഖാഫി, റസാഖ് മൗലവി, സിറാജ് ജൗഹരി, അൻസാർ സഅദി, ജാഫർ മുസ്‌ലിയാർ, മുഹമ്മദ് മുസ്‌ലിയാർ, തുടങ്ങിയവർ സംബന്ധിച്ചു.
വൈകുന്നേരം നടന്ന പൊതുസമ്മേളനം സയ്യിദ് കെ എസ് ഷമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു, രിഫാഇയ്യ ജുമാ മസ്ജിദ് പ്രസിഡൻ്റ് കെ.എം മുഹമ്മദ് കുഞ്ഞി, സെക്രട്ടറി അബ്ദുൽറഹ്മാൻ, ഹനീഫ്, തുടങ്ങിയവർ സംബന്ധിച്ചു.
അബൂബക്കർ സിദ്ദീഖ് അൽ ജലാലി കല്ലേഗ മുഖ്യ പ്രഭാഷണം നടത്തി.
പള്ളി ഡിസൈൻ ചെയ്ത് നിർമ്മാണം നിർവഹിച്ച ജെ.എച്ച്.എൽ ബിൽഡേഴ്സ് പാർട്ണർമാരായ ഇസ്മായിൽ മൂസ, അബ്ദുൽ ലത്തീഫ് കുമ്പള എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
ഞായറാഴ്ച മഗ്‌രിബ് നമാക്കാരാനന്തരം ബദ്ർ മൗലൂദ് മജ്‌ലിസ് നടത്തി, സയ്യിദ് കെ. എസ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി, അബ്ദുൽ ഹമീദ് ഫൈസി കില്ലൂർ "വളരുന്ന ലോകവും അകലുന്ന ബന്ധവും" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി
🤲🏻
ReplyDelete