JHL

JHL

കുമ്പള കുണ്ടംങ്കാറടുക്കയിൽ ചർമ്മ രോഗ മെഡിക്കൽ ക്യാമ്പ് നടത്തി.


 കുമ്പള: കുമ്പള സി.എച്ച്.സി യുടെ ആഭിമുഖ്യത്തിൽ കുണ്ടംക്കാറടുക്ക കമ്മൂണിറ്റി ഹാളിൽ വെച്ച് ചർമ്മ രോഗ പരിശോധന മെഡിക്കൽ ക്യാമ്പ് നടത്തി.

ദേശീയ കുഷ്ഠ രോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു.


കുഷ്o രോഗം സമൂഹത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്.അവസാനത്തെ കുഷ്ഠരോഗിയേയും കണ്ടെത്തി ചികിത്സിച്ചാൽ മാത്രമേ രോഗം നിർമ്മാർജ്ജനം സാധ്യമാവുകയുള്ളൂ.ബോധവത്ക്കരണ പരിപാടികളും സി.എച്ച് സി യുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നുണ്ട്.


ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽ അദ്ധ്യക്ഷം വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ ക്ലാസ്സെടുത്തു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഉക്കിനടുക്ക മെഡിക്കൽ കോളേജിലെ ചർമ്മ രോഗ വിദ്ഗദ്ധ ഡോ: ഫാത്തിമ്മത്ത് റുബീന  എസ്. ആർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  ആദർശ് കെ കെ എന്നിവർ പ്രസംഗിച്ചു.

No comments