കാസർഗോട് നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് മൊഗ്രാൽപുത്തൂർ സ്വദേശിക്ക് ദാരുണാന്ത്യം
കാസർഗോട്(www truenewsmalayalam.com): കാസർഗോട് നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.
മൊഗ്രാൽ പുത്തൂർ കടവത്ത് മോഗർ സ്വദേശി ഫാസിൽ തബ്ശീറാ(23)ണ് ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
കാസർഗോട് പഴയ ബസ്സ് സ്റ്റാൻഡിൽ വൺ വേ ട്രാഫിക്കിൽ ബദരിയ ഹോട്ടെലിൻ സമീപം വച്ചാണ് അപകടം നടന്നത്. തബ്ശീറിനെ ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവരം അറിഞ്ഞു കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെ എസ് ആർ ടി സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
അബ്ദുൽ ഖാദർ - ഫൗസിയ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: തമീം, ത്വാഹ.
Post a Comment