JHL

JHL

വി പി പി മുസ്തഫ മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു


 കാസര്‍കോട്:- സിപിഎം നേതാവ് വിപിപി മുസ്തഫ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് മുസ്തഫയുടെ ചുമതല കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് മുസ്തഫയുടെ രാജി എന്നാണ് വിവരം.സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി മുസ്തഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്തഫയെ പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹവും ശക്തമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മുസ്തഫയുടെ സാന്നിധ്യം ആവശ്യമാണെന്ന് കാസര്‍കോട്ടെ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

No comments