JHL

JHL

മിനാരം വൈദ്യുതി പോസ്റ്റുകളിലേക്ക് തകർന്നുവീണ സംഭവം; ജുമാ മസ്കിദ് സെക്രടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു; നഷ്ടം 13 ലക്ഷം


 കാസർകോട്:പള്ളി മിനാരം വൈദ്യുതി പോസ്റ്റുകളിലേക്ക് തകർന്നുവീണ സംഭവത്തിൽ ജുമാ മസ്കിദ് സെക്രടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. കെഎസ്ഇബി കാസർകോട് സെക്ഷൻ അസി എൻജിനീയർ സുസ്മിതയുടെ പരാതിയിലാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തത്. അപകടത്തിൽ ഒമ്പത് വൈദ്യുതി പോസ്റ്റുകൾ തകരുകയും ലൈൻ കമ്പികൾ പൊട്ടുകയും ചെയ്തതിനാൽ 13 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും അസി. എൻജിനീയറുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


പള്ളി കമിറ്റി സെക്രടറിക്കെതിരെ മാത്രമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും തുടരന്വേഷണത്തിൽ പള്ളി കമിറ്റി പ്രസിഡന്റ്, ജെസിബി ഉടമ, മിനാരം പൊളിക്കാൻ കരാറെടുത്തിട്ടുണ്ടെങ്കിൽ കരാറുകാരൻ തുടങ്ങിയവരൊക്കെ പ്രതികളാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.

ജനത്തിരക്കേറിയ കാസർകോട് നഗരമധ്യത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് വൈകീട്ട് 6.30 മണിയോടെയാണ് മിനാരം പൊളിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ഒമ്പത് വൈദ്യുതി തൂണുകൾ തകർന്ന് വീണ അപകടം നഗരത്തെ ഞെട്ടിച്ചിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് ജീവപായം ഉൾപെടെ വലിയ ദുരന്തം ഒഴിവായത്.

No comments