JHL

JHL

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് സ്നേഹസംഗമം നടത്തി


 മഞ്ചേശ്വരം : പലവിധ മാനസിക ശാരീരിക രോഗം ബാധിച്ചവർക്കും, കിടപ്പുരോഗികൾക്കും  ശാരീരികമായും മാനസികമായും സന്തോഷം പ്രധാനം ചെയ്യുന്ന സന്തോഷപൂർവ്വം സൗഹൃദ സംഗമം എന്ന  പേരിൽ പാലിയേറ്റീവ് സ്നേഹ സംഗമം നടത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  ജിൻ ലവിനാ  മൊന്തറോ അധ്യക്ഷത വഹിച്ചു. ഭാവന പി എം  സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സിദ്ധീഖ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ സുപ്രിയ ഷേണായി, വെൽഫയർ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ യാദവ ബഡാജെ,,  ഡോ മിഥുൻ, ഡോ ഷിംന പ്രകാശ്, ലിയാഖത്  അലി, ജ്യോതി ബി പ്രസംഗിച്ചു. ജന പ്രതിനിധികൾ, പാലിയേറ്റീവ് കുടുംബങ്ങൾ  ആരോഗ്യ  പ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.


 കുടുംബശ്രീ  പാലിയേറ്റീവ് ബാല സഭ  എന്നിവരുടെ   കലാ പരിപാടികൾ   അരങ്ങേറി. മഞ്ചേശ്വരം   സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഹോസബെട്ടു പാലിയേറ്റീവ് അംഗങ്ങൾക്ക് കിറ്റ് നൽകി

No comments