JHL

JHL

കോളേജില്‍ മയക്കുമരുന്ന് വില്‍പ്പന ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ എസ്‌എഫ്‌ഐ സമരംനടത്തിയതെന്ന ആരോപണവുമായി കാസ‍ര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍


 കാസ‍ര്‍കോട് : കാസ‍ര്‍കോട് ഗവ. കോളേജിൽ,  മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും അത് ചോദ്യംചെയ്തതിനാണ് തനിക്കെതിരെ എസ്എഫ്ഐ  സമരത്തിനിറങ്ങിയതെന്നും കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട രമ. കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ അരുതാത്ത പലതും നടക്കുന്നു.  മയക്കുമരുന്ന് വിൽപ്പന സജീവമാണ്. ഇത് ചോദ്യം ചെയ്തതിനാണ് എസ്എഫ്ഐ തനിക്കെതിരെ സമരം നടത്തിയത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും അവ‍ര്‍ പറഞ്ഞു. അതേ സമയം, കാസർകോട് ഗവ. കോളേജിൽ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന രമയെ ഉപരോധിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ് എഫ് ഐ നേതാക്കൾ ഉൾപ്പടെ പത്ത് വിദ്യാർത്ഥികൾ, കണ്ടാലറിയാവുന്ന മറ്റ് അൻപത് പേർ എന്നിവർക്കെതിരെയാണ് കേസ്. നിയമ വിരുദ്ധമായ സംഘം ചേരൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥികളെ പൂട്ടിയിട്ടെന്നും അപമര്യാദയായി  പെരുമാറിനും ആരോപിച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രിൻസിപ്പൽ ഇൻ ചാർജായ രമ ഉപരോധിച്ചത്. ഇതിനുശേഷം ഇവർ നൽകിയ പരാതിയിലാണ് കാസർഗോഡ് പൊലീസ് കേസെടുത്തത്


No comments