JHL

JHL

യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍


 അഡൂര്‍: യുവാവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍. കുണ്ടാര്‍ അത്തനടിയിലെ ശിവോജി റാവു-മോഹിനി ദമ്പതികളുടെ മകന്‍ ചന്ദ്രശേഖര(44)യാണ് മരിച്ചത്. ചന്ദ്രശേഖര ഇന്നലെ ജോലിക്ക് പോയിരുന്നില്ല. വീട്ടുകാര്‍ പുറത്ത് പോയിരുന്നു. അവര്‍ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ചന്ദ്രശേഖരയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. നേരത്തെ കാസര്‍കോട്-അഡൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായിരുന്നു. ആ ജോലി ഉപേക്ഷിച്ച് പിന്നീട് കൂലിവേല ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജയചന്ദ്ര, ജയന്തി.

No comments