JHL

JHL

വീഡിയോ - ഫോട്ടോഗ്രാഫി ശില്‍പശാല 20 വരെ പേര് രജിസ്റ്റര്‍ ചെയ്യാം


 വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിവരുന്ന ഫീല്‍ഡ് പബ്ലിസിറ്റി -കരിയര്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീഡിയോ -  ഫോട്ടോഗ്രാഫി തൊഴില്‍ മേഖലയായി സ്വീകരിക്കുന്നവര്‍ക്കായി ശില്‍പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 ന് ബുധനാഴ്ച രാവിലെ 10ന് കാസര്‍കോട് വിദ്യാനഗര്‍ കളക്ടറേറ്റിന് സമീപം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പര്‍ ഹാളിലാണ് പരിപാടി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്യും. മുതിർന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് പി.മുസ്തഫ,  വീഡിയോ ജേർണലിസ്റ്റ് പി ടി മിൽട്ടൻ എന്നിവർ ക്ലാസെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിന് dioksgd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഫെബ്രുവരി 20നകം പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം പ്രവൃത്തിപരിചയമുണ്ടെങ്കില്‍ വിവരങ്ങള്‍ സഹിതം രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255145.

No comments