JHL

JHL

റെയില്‍വേ സ്റ്റേഷനുകളില്‍ തീവെട്ടിക്കൊള്ള; പഴംപൊരിക്ക് 20 രൂപയും ഊണിന് 95 രൂപയും


 റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ ഇനി കൈപൊള്ളും. ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. വര്‍ദ്ധനവ് ഫെബ്രുവരി 24 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്ന് റെയില്‍വേ പാലക്കാട് ഡിവിഷന്‍ പിആര്‍ഒ പറഞ്ഞു. അഞ്ച് ശതമാനം പുതുക്കിയ ജിഎസ്ടി ഉള്‍പ്പെടെയാണ് പുതുക്കിയ വില.


റെയില്‍വേ സ്റ്റേഷനുകളില്‍ വില്‍ക്കുന്ന പഴംപൊരിക്ക് ഇനി മുതല്‍ 20 രൂപയും ഊണിന് 95 രൂപയും നല്‍കണം. നേരത്തെ 13 രൂപയുണ്ടായിരുന്ന പഴംപൊരിക്ക് 55 ശതമാനം വര്‍ദ്ധനവും 55 രൂപ ഉണ്ടായിരുന്ന ഊണിന് 72 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. മുട്ടക്കറിയുടെ വില 32ല്‍ നിന്ന് 50 രൂപയായി കൂടി. കടലക്കറി 28 രൂപയില്‍ നിന്ന് 40 രൂപയായി. ചിക്കന്‍ബിരിയാണിക്ക് ഇനി മുതല്‍ 100 രൂപ നല്‍കണം. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25 രൂപയായി. മുട്ട ബിരിയാണിക്ക് 80 രൂപയും വെജിറ്റബിള്‍ ബിരിയാണിക്ക് 70 രൂപയുമായിട്ടാണ് വില പുതുക്കിയിരിക്കുന്നത്

No comments