JHL

JHL

കുമ്പളയിൽ തുടക്കമിട്ട ജനകീയ പ്രതിരോധ യാത്രയിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കുമ്പള (www.truenewsmalayalam.com) :ജനകീയ പ്രതിരോധ യാത്രയിൽ  ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ എന്ത് കാര്യമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളിത് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല. തങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ കൊന്നു തള്ളാന്‍ പോലും മടിക്കാത്തവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി നടത്തിയ ചര്‍ച്ച ഒട്ടനവധി മുസ്ലിം സംഘടനകള്‍ വിമര്‍ശിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി എന്നൊരു രൂപം കൂടെ ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ഈ വെല്‍ഫയര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ലീഗിന്റെയുമൊപ്പം അണിനിരന്നവരാണ്. അവര്‍ തമ്മില്‍ സ്വഭാവികമായ ഒരു കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ത്രയത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.


No comments