JHL

JHL

മഅ്ദനികയുടെ ജീവൻ അപകടത്തിൽ സര്‍ക്കാര്‍ ഇടപെടണംപി.ഡി.പി.കളക്ട്രേറ്റ് മാർച്ച്‌ നാളെ ഫെബ്രുവരി 28ന്ന്


 കാസറഗോഡ് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത ജാമ്യ ഉപാധികള്‍ കാരണം ബാംഗ്ളൂരില്‍ വിദഗ്ദ്ധ ചികിത്സ സാധ്യമാകാതെ ജീവന്‍ അപകടത്തിലാകുന്ന അവസ്ഥ നിലനില്‍ക്കുകയാണ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരുകയും കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 28ന് കലക്ടറേറ്റുകൾക്ക് മുന്നിൽ സമരം നടത്തുകയാണ് പീഡിപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 രാവിലെ 10 30 ന് കാസർഗോഡ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കും  മാർച്ച്‌ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ അസാദ് ഉത്ഘാടനം ചെയ്യും എന്ന് പി.ഡി.പി.കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനായിൽ അറിയിച്ചു.കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധിയായ ഒരു മന്ത്രിയും ഭരണമുന്നണിയുടെ ഭാഗമായ ഒരു എം.എല്‍.എ.യും തൊട്ടടുത്ത ദിവസങ്ങളില്‍ ബാംഗ്ളൂരില്‍ മഅ്ദനിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ നേരില്‍ ബാധ്യപ്പെട്ടിട്ടുള്ളതാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന മഅ്ദനിയെ കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് ആരോഗ്യാവസ്ഥ മനസ്സിലാക്കുകയും കേരളത്തിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുമുള്ള അടിയന്തിര ഇടപെടലാണുണ്ടാകേണ്ടത്.

മഅ്ദനിയെ പ്രതിചേര്‍ത്തിട്ടുള്ള കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ ഒച്ചിഴയുന്ന വേഗതയിലാണ് നീങ്ങുന്നത്. നിരപരാധിയെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമുള്ള കേസില്‍ കേസ് നടപടികള്‍ വൈകിപ്പിച്ചും ചികിത്സ നിഷേധിച്ചും മഅ്ദനിയുടെ ജീവന്‍  നഷ്ടപ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയായ ഒരു പൊതുപ്രവര്‍ത്തകനെ അന്യായമായി വിചാരണ തടവില്‍ പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്പോള്‍ മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാനുള്ള മാനുഷീക ഇടപെടലെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മഅ്ദനിയ്ക്ക് നീതി ഉറപ്പാക്കാനുള്ള ജനാധിപത്യ ഇടപെടലില്‍ കക്ഷി രാഷ്ട്രീയ സംഘടനാ വ്യത്യാസങ്ങള്‍ മറന്ന് കേരളീയ പൊതുസമൂഹത്തിന്റെ ഐക്യവും ജാഗ്രതയും അനിവാര്യമാണെന്ന് പി.ഡി.പി.ജില്ലാ പ്രസിഡന്റ്‌ എസ് എം ബഷീർ അഹമ്മദ് റസ്വി പിഡിപി കാസറഗോഡ് ജില്ലാ സെക്രട്ടറി യൂനുസ് തലങ്കര പ്രസ്താവനയിൽ ആവശ്യപ്പെട്ടു

No comments