JHL

JHL

മംഗളൂരൂവിലെ ലോഡ്ജിൽ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


 മംഗളൂരൂ: മലയാളി ദമ്പതികളെ മംഗളൂരൂ ഫൽനീറിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി രവീന്ദ്രൻ (55),സുധ(50) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇന്നലെ രാത്രി പുറത്ത് കണ്ടിരുന്നതായി ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ബുധനാഴ്ച കാണാത്തതിനെ ത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രവീന്ദ്രൻ ടെക്സ്റ്റൈൽ വ്യാപാരിയാണ്.

No comments