സോഷ്യൽ സർവീസ് സ്കീം ജി എസ് ബി എസ് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു.
വിദ്യാർത്ഥികളിൽ സാമൂഹിക സേവന മനോഭാവം, ദേശസ്നേഹം, പൗരബോധം, നേതൃഗുണം മുതലായവ വളർത്തുന്നതിനു വേണ്ടി ഈ വർഷം മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ ആരംഭിച്ച സോഷ്യൽ സർവീസ് സ്കീമിന്റെ യൂണിറ്റ് തല ഉദ്ഘാടനം ജി എസ് ബി എസ് കുമ്പളയിൽ മഞ്ചേശ്വര മണ്ഡലം എംഎൽഎ എ കെ എം അശ്റഫ് നിർവഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ പ്രേമാവതി, കുമ്പള എ ഇ ഒ ശശിധര, പിടിഎ പ്രസിഡന്റ് യൂസഫ് ഉളുവാർ, എസ് എം സി ചെയർമാൻ അബ്ദുൽ കാദർ ഉളുവാർ, മദർ പി ടി എ പ്രസിഡന്റ് സവിത, പി ടി എ വൈസ് പ്രസിഡൻറ് മറിയ ബെഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി ബാബു മാഷ് തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ റിയാസ് മാഷ് പദ്ധതി വിശദീകരണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് നയന ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ കമാലുദ്ദീൻ മാഷ് നന്ദിയും ആശംസിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ എൽ എസ് എസ് നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ അനുമോദിച്ചു.
Post a Comment