ജെ.സി.ഐ "എംപവറിങ്ങ് യൂത്ത് " പരിശീലന പരിപാടിക്ക് ഉജ്ജ്വല തുടക്കം
കാസറഗോഡ് : വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ഉൾകാഴ്ചയും അവർക്ക് ആവശ്യമായ നൈപുണികളും വികസിപ്പിച്ച് നൽകുക എന്ന ഉദേശത്തോടെ ജെ.സി.ഐ സംഘടിപ്പിക്കുന്ന "എംപവറിങ്ങ് യൂത്ത് " പരിശീലന പരിപാടിയുടെ ജെ.സി.ഐ സോൺ 19 മേഖലാ തല ഉദ്ഘാടനം തളങ്കര ജി.എം.വി.എച്ച്.എസ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ജെ.സി.ഐ കാസറഗോഡ് ആതിഥേയത്വം വഹിച്ച പരിപാടി പി.ടി.എ പ്രസിഡണ്ട് നൗഫൽ തായൽ ഉദ്ഘാടനം ചെയ്തു. എംപറിങ്ങ് യൂത്ത് സോൺ കോർഡിനേറ്റർ സി.കെ അജിത്ത്കുമാർ അധ്യഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി.സി മുനീർ മുഖ്യാതിഥിയായിരുന്നു. അബൂബക്കർ കുഞ്ഞി, ബിനീഷ് മാത്യൂ, മൊയിനുദ്ദീൻ, അനസ് കല്ലങ്കെ സംസാരിച്ചു. ജെ.സി.ഐ കാസറഗോഡ് പ്രസിഡണ്ട് എൻ.പി യത്തീഷ് ബള്ളാൾ സ്വാഗതവും പ്രോഗ്രാം ഡയറക്ടർ എ.എം ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. ജെ.സി.ഐ ദേശീയ പരിശീലകൻ ശ്രീനി പള്ളിയത്ത് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ജെ.സി.ഐ സോൺ 19 ന്റെ കീഴിലുളള കണ്ണൂർ,കാസറഗോഡ്, വയനാട് ജില്ലകളിലെ വിവിധ സ്കൂളുകളിൽ എംപറിങ്ങ് യൂത്ത് പരിശീലന പരിപാടി സംഘടിപ്പിക്കും.
Post a Comment