ലൈസന്‍സില്ല, ഹെല്‍മറ്റും; സ്കൂട്ടറിൽ ട്രിപ്പിളടിച്ച് വിദ്യാർത്ഥിനികളുടെ മരണപ്പാച്ചില്‍ ◼️ കേസെടുത്ത് എംവിഡി
കോഴിക്കോട്: മുക്കം മണാശേരിയിൽ നിയമം ലംഘിച്ചു വിദ്യാർഥിനികളുടെ അപകടകരമായ സ്കൂട്ടർ യാത്രക്കെതിരെ കേസെടുത്തുത്ത് പൊലീസും മോട്ടോര്‍ വാഹവകുപ്പും. വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്കൂട്ടർ മുക്കം പൊലീസ് പിടിച്ചെടുത്തു. സ്കൂട്ടർ ഓടിച്ചത് ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയാണെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പും മുക്കം പൊലീസും കേസെടുത്തത്.
വിദ്യാർത്ഥിനികളുടെ അപകടകരമായ രീതിയിലുള്ള മരണപ്പാച്ചിലിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചതോടെയാണ് നടപടി. വീഡിയോ വൈറലായതോടെ നിയമം ലംഘിച്ചുള്ള സവാരി മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും നിയമലംഘനം നടത്തിയ സ്കൂട്ടര്‍ യാത്രികരെ തപ്പിയിറങ്ങിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മണാശ്ശേരി നാല്‍ക്കവലയില്‍ മൂന്ന് പെൺകുട്ടികൾ സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. ഇരുചക്രവാഹനം ബസിടിക്കാതെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്കൂട്ടര്‍ റോഡ് ക്രോസ് ചെയ്യവെ ഒരു സ്വകാര്യ ബസ് അതിവേഗം എത്തുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥിനികളെ കണ്ട് ബസ് ഡ്രൈവര്‍ സഡൻ ബ്രേക്കിട്ടതിനാല്‍ മാത്രമാണ് വലിയ അപകടം ഒഴിവായത്. ബാലന്‍സ് തെറ്റിയെങ്കിലും സ്കൂട്ടറുമായി ഒന്നും സംഭവിക്കാത്ത രീതിയിൽ വിദ്യാര്‍ത്ഥികള്‍ ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Post a Comment