മംഗൽപാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്വയം രാജിവച്ച് പുറത്തു പോകണം- എൻസിപി
ഉപ്പള, മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി ജനങ്ങളെ രോഗികളാക്കിയ ഒപ്പം അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന മംഗൽപാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി രാജിവച്ച് സ്വയം പുറത്തു പോകണം എന്ന് എൻസിപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കരീം ചന്തേര ആവശ്യപ്പെട്ടു. എൻസിപി മംഗൽപാടി മണ്ഡലം കമ്മിറ്റി ഉപ്പളയിൽ സംഘടിപ്പിച്ച സമരകാഹളം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യങ്ങളിൽ കയ്യിട്ടുവാരി അഴിമതി നടത്തി അഴിമതിയുടെ പണം വീതംവെപ്പിൽ തമ്മിൽ തല്ലി ഗ്രാമത്തിന്റെ വികസനം തല്ലി തകർത്ത മംഗൽപാടി ഭരണസമിതി തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല എന്ന് കരീം ചന്തേര കൂട്ടിച്ചേർത്തു. വാഹന പ്രചരണ ജാഥ എൻസിപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ജാഥാ ക്യാപ്റ്റൻ മഹമൂദ് കൈക്കമ്പക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഉപ്പളയിൽ നടന്ന സമരകാഹളത്തിൽ എൻ സി പി സംസ്ഥാന സെക്രട്ടറി സി ബാലൻ മുഖ്യപ്രഭാഷണം നടത്തി. ഉപ്പള സി പി എം ലോക്കൽ സെക്രട്ടറി സാദിഖ് ചെറുഗോളി,
ഹമീദ് കോസ്മോസ് ജെ ഡി എസ്, ഹരീഷ് കുമാർ ഷെട്ടി സി പി ഐ,എൻ സി പി ജില്ലാ നേതാക്കളായ ജില്ലാജനറൽസെക്രട്ടറി വസന്തകുമാർകാട്ടുകുളങ്ങര,
ജില്ലാ സെക്രട്ടറി സുബൈർ പടുപ്പ്, സിദ്ദിഖ് കൈകമ്പ,സതീഷ് പുതുശേരി, എൻ വൈ സി ജില്ലാ പ്രസിഡന്റ്, ഖദീജ മൊഗ്രാൽ, എൻ എം സി ജില്ലാ പ്രസിഡന്റ്,ഉദയരാജ് എസ് എസ് സി /എസ് ട്ടി ജില്ലാ സെക്രട്ടറി,തൃകരിപ്പൂർ ബ്ലോക്ക് പ്രസിഡന്റ് നാരായണൻ മാഷ്, കാസറഗോഡ് ബ്ലോക്ക് പ്രസിഡന്റ് ഉബൈദുള്ള കടവത്ത്, സെക്രട്ടറി ഹമീദ് ചേരങ്കയ്,നാസർ മവൽ, ഉദുമ ബ്ലോക്ക് സെക്രട്ടറി,കുമ്പള മണ്ഡലം പ്രസിഡന്റ് ഖാലിദ് ബം ബ്രാണ, സെക്രട്ടറി അബ്ബാസ് മൊഗ്രാൽ,അഷ്‌റഫ് പച്ചിലംപാറ,ബദറൂദീൻ ഉപ്പള,അബ്ദുൽ റഹിമാൻ ഹാജി,തുടങ്ങിയവർ സംസാരിച്ചു മുഹമ്മദ് ആനബാഗിൽ സ്വാഗതവും സുരേന്ദ്രൻ കെ ട്ടി നന്ദിയും പറഞ്ഞു
Post a Comment