പള്ളിയിൽ പ്രാർത്ഥനക്ക് എത്തിയ സിറാജ് റിപ്പോർട്ടർ എൻ കെ എം ബെളിഞ്ചക്ക് നേരെ വധശ്രമം: സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബദിയടുക്ക: ബെളിഞ്ച ബദർ ജുമാ മസ്ജിദിൽ പ്രാർത്ഥനക്കെത്തിയ സിറാജ് ദിനപത്രം റിപ്പോർട്ടർ എൻ കെ എം ബെളിഞ്ച എന്ന അഹ്മദ് മുസ്തഫക്കെതിരെ വധശ്രമം.
വെള്ളിയാഴ്ച പള്ളിയിൽ നിസ്കാരം കഴിഞ്ഞ് മഖാം നിർമാണ ചർച്ച നടക്കുന്നതിനിടയിൽ 'നീ എന്തിന് പള്ളിക്ക് വന്നെ, നിന്നെ കൊല്ലുമെന്ന് പറഞ്ഞ് സി കെ ചെമ്പ്രഞ്ചാൽ അബ്ദുൽ കരീം, ജി ബി അബ്ദുല്ല, ബഷീർ പാലഗം, നെല്ലിത്തടുക്ക അബ്ദുല്ല, സിദ്ദീഖ് കേൾമാർ, നാരമ്പാടി ലെത്തീഫ്, തുമ്പ്രഞ്ചാൽ ലെത്തീഫ്, നാരമ്പാടി അബ്ദുറഹ്മാൻ എന്നിവർ സംഘം ചേർന്ന് അക്രമിക്കുകയും കൈ ക്കാലുകൾക്ക് സാരമായി പരിക്കേൾക്കുകയും ചെയ്തു. തടയാൻ വന്ന മുഹമ്മദ് അക്കരെ, സുബൈർ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment