JHL

JHL

തുടർ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാനനുവദിക്കണം; ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി മഅ്ദനി സുപ്രീംകോടതിയെ സമീപിക്കും


 ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുനാസർ മഅദ്നി സുപ്രീംകോടതിയെ സമീപിക്കും. ബെംഗളൂരു സ്ഫോടനക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന ആളാണ് അബ്ദുനാസർ മഅദ്നി. ആരോഗ്യം കൂടുതൽ മോശമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.


പക്ഷാഘാത ലക്ഷണങ്ങളെ തുടർന്ന് മൂന്നാഴ്‌ച മുമ്പ്‌ മഅ്‌ദനിയെ ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മഅ്‌ദനിയെ വിവിധ പരിശോധനകള്‍ക്ക്‌ വിധേയമാക്കി. പരിശോധനയിൽ തലച്ചോറിലേക്ക് രക്തയോട്ടം കുറവാണെന്ന് കണ്ടെത്തിയതോടെ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു. നിരവധി ആശുപത്രികളിലേയും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിര്‍ദേശങ്ങൾ തേടി.
എന്നാൽ ഡോക്‌ടര്‍മാർ അടിയന്തര ശസ്‌ത്രക്രിയ്ക്ക് വിധേയമാവണമെന്ന് പറഞ്ഞെങ്കിലും നിലവിൽ ശസ്ത്രക്രിയയ്ക്ക് പറ്റിയ ആരോഗ്യസ്ഥിതിയല്ല മഅദ്നിക്കെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തുടർ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ബെംഗളൂരു വിട്ടു പോകരുതെന്ന് മഅദ്നിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്.

No comments