സഹപാഠികളുടെ മർദ്ദനത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് പരിക്ക്
കുമ്പള:സഹപാഠികളുടെ മർദ്ദനത്തിൽ സാരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജി.എച്.എസ്.എസ് പൈവളികെയിലെ വിദ്യാർത്ഥി ബായാർ പെർവായിലെ ബഷീറിന്റെ മകൻ മുഹമ്മദ് റനീം അദ്നാൻ (17) ആണ് മർദ്ദനത്തിന് ഇരയായത്.
വെള്ളിയാഴ്ച ക്ലാസ് വിട്ട് മടങ്ങവെ ഒരു സംഘം വിദ്യാർത്ഥികൾ തടഞ്ഞു നിർത്തി വെളുത്തുള്ളി നീര് കണ്ണിലേക്ക് തെറിപ്പിച്ച് മർദ്ദിക്കുകയും കല്ലെടുത്ത് നെറ്റിയിൽ ഇടിക്കുകയുമായിരുന്നുവത്രെ. പരിക്കേറ്റ വിദ്യാർത്ഥിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment