JHL

JHL

കുമ്പള ജി എച്ച് എസിൽ പൂർവ്വ വിദ്യാർത്ഥികൾ 'പണ്ടത്തെ ഓർമ്മ ' സംഗമം നടത്തി


 1981-82- വർഷങ്ങളിൽ കുമ്പള ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും എസ്‌ എസ്‌ എൽ സി  പഠനം കഴിഞ്ഞു വേർപിരിഞ്ഞ സഹപാഠികളുടെ പുന: സംഗമം പണ്ടത്തെ ഓർമ എന്ന പേരിൽ ജി എച്ച് എസ് എസ്‌ കുമ്പളയിലും  യിലും ഒളയം കബാന റിസോർട്ടിലുമായി 2023 ഫെബ്രുവരി 18 ശനിയാഴ്ച വ്യത്യസ്തതയാർന്ന   പരിപാടികളോടെ നടന്നു.


രാവിലെ 10ന് കുമ്പള GHS ലെ പണ്ട് പഠിച്ച അതേ ക്ലാസ്സിൽ 40 വർഷങ്ങൾക്ക് ശേഷം ഒത്ത് കൂടിയ പൂർവ വിദ്യാർഥികളും അധ്യാപകരും പണ്ടത്തെ അനുഭവങ്ങളും സംഭവങ്ങളും ഓർത്തെടുക്കുകയും പങ്കിടുകയും ചെയ്തത് ഏറെ ഹൃദ്യമായി. സാംസൺ മാഷും സലാം മാഷും സ്വത സിദ്ധമായ ഷൈലിയിൽ ചിന്തിപ്പിച്ചും ചിരിപ്പിച്ചും തനിമയോടെ കാര്യങ്ങൾ അവതരിപ്പിച്ച ക്ലാസുകൾ എല്ലാവരിലും പഴയ പ്രസരിപ്പും ഊർജവും നിറച്ചു. കൂടെപ്പടിച്ച മൺമറഞ്ഞു പോയ സഹപാഠികളെ മൗന പ്രാർത്ഥനയോടെ അനുസ്മരിച്ചു.


ഉച്ച ഭക്ഷണത്തോടെ Olayam CABANA Resort ൽ കുടുംബസമേതം ഒത്ത് കൂടിയവർ രാത്രി ഭക്ഷണം കഴിച്ചു 10 മണിക്ക്‌ പിരിയുന്നത് വരെ വിവിധ കലാ കായിക പരിപാടികൾ അവതരിപ്പിച്ചും അനുഭവങ്ങൾ പങ്കിട്ടു കൊണ്ടും സംഗമത്തെ ധന്യമാക്കി. അലി യുടെ മകൻ മുഹമ്മദ് സാലി യുടെയും അസ്മ യുടെ മകൾ സീനത്ത് ന്റെയും മരുമകൻ ജാഫർ

ന്റെയും നേതൃത്വത്തിൽ അവതരിപ്പിച്ച കുട്ടികളുടെ പരിപാടികളും, ജയലേഖ അവതരിപ്പിച്ച കുസൃതി ചോദ്യങ്ങളും സദസ്സ് ഒന്നടങ്കം ആസ്വദിച്ചു. സഹപാഠികൾക്ക്‌

സ്നേഹോപഹാരവും, ഒപ്പം ഉയർന്ന വിദ്യാഭ്യാസം നേടി നേട്ടങ്ങൾ കൈവരിച്ച മക്കൾക്ക്‌ പുരസ്കാരങ്ങളും, അദ്ധ്യാപകർക്കുള്ള സ്നേഹാദരവും, വിശിഷ്ടാതിഥികൾക്കുള്ള സ്‌നേഹ സമ്മാനങ്ങളും, കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വെച്ച് സമ്മാനിച്ചു. ഈ കൂട്ടായ്മക്ക് തുടക്കം കുറിക്കുകയും, ഇത് വരെ പല വേദികളിലായി എല്ലാവരെയും കൂട്ടിയിണക്കി ബന്ധങ്ങൾക്ക് പുതു ഭാഷ്യം രചിക്കാൻ അക്ഷീണം പ്രയത്നിക്കുകയും അതിന് വേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്ത ഷെരീഫ് (City Medicals) നെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.


സാങ്കേതിക കാരണങ്ങളാൽ ഈ സംഗമത്തിലേക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന വിദേശത്തും സ്വദേശത്തുമുള്ള ചില സഹപാഠികൾ നിരാശ അറിയിച്ചും ഒപ്പം ആശംസകൾ നേർന്നും പരിപാടിയുടെ ഭാഗങ്ങൾ ഓൺലൈനിലൂടെ കണ്ടും അദൃശ്യ 

പങ്കാളികളായി.


കെ. പി. ഖാലിദ്, പോലീസ് മുഹമ്മദ് കുഞ്ഞി, ഷെരീഫ്, അലി മൊഗ്രാൽ, എം. എ. മുഹമ്മദ് കുഞ്ഞി മൊഗ്രാൽ, അബ്ബാസ് കാർള, അബ്ബാസ് താജ്, അബ്ദുൽ അസീസ് കുമ്പള, പി. സി. സീതികുഞ്ഞി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


മുസ ഷെരീഫ് പെർവാട്, യുസുഫ് കുമ്പള, ഡി. എം. ബഷീർ, മുഹമ്മദ് അറബി കുമ്പള, മനോജ്‌ മാഷ്, എന്നിവർ  വിശിഷ്ടാതിഥികളായി സംഗമത്തിൽ പങ്കെടുത്തു.


ഈ കണ്ണികൾ അറ്റുപോകാതെ സൂക്ഷിക്കാനും, സാമൂഹിക പ്രതിബദ്ധത കൈമോശം വരാതെ സൂക്ഷിക്കാനും, തുടർന്നും ഇത്തരം വേദികൾക്ക് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ടും പ്രാർത്ഥിച്ചു കൊണ്ടുമാണ് പരിപാടികൾക്ക്‌ സമാപനം കുറിച്ചത്.

No comments