കുമ്പള സി.എച്ച് സി യിൽ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
കുമ്പള: ജില്ലാ കാൻസർ കെയർ പരിപാടിയുടെ ഭാഗമായി കുമ്പള സി.എച്ച്സിയിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
പരിപാടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളെ ഉദ്ഘാടനം ചെയ്തു.
സ്തനാർബുദം,ഗർഭാശയദള കാൻസർ,വായിലെ കാൻസർ എന്നിവ നേരത്തെ കണ്ടെത്തി ചികിത്സിക്കുകഎന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം.
കാൻസർ ലക്ഷണങ്ങൾ കണ്ടാൽ ആളുകൾ പരിശോധിക്കാൻ തയ്യാറാവുന്നില്ല.അവസാനത്തെ സ്റ്റേജിലാണ് ഡോക്ടറുടെ മുമ്പിലെത്തുന്നത്.ചികിത്സ നൽകാൻ പറ്റാത്ത അവസ്ഥയാണ് അപ്പോൾ ഉണ്ടാകുന്നത്.
പഞ്ചായത്ത് തല ബോധവത്ക്കരണപാടികൾ കഴിഞ്ഞു.വാർഡുകളിൽ ബോധവത്ക്കരണം നടന്നു വരുന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമഷെട്ടി അദ്ധ്യക്ഷത വഹിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.
മെഡിക്കൽ ഓഫീസർ കെ.ദിവാകരറൈ,ഡോ:പ്രസാദ്,ഡോ:സ്മിത,പി എച്ച്എൻ സൂപ്പർവൈസർ ശോഭന,പി എച്ച്എൻ കുഞ്ഞാമി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി എന്നിവർ പ്രസംഗിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ നിഷാമോൾ നന്ദി പറഞ്ഞു.
പടം : കുമ്പള സി.എച്ച് സിയിൽ വെച്ച് നടത്തിയ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളെ ഉദ്ഘാടനം ചെയ്യുന്നു.
Post a Comment