JHL

JHL

ഗുണഭോക്താക്കൾക്ക് മൺചട്ടി വിതരണം ചെയ്തു.


 കുമ്പള.കുമ്പള ഗ്രാമ പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോട്ടിങ് മിശ്രിതം നിറച്ചു ചെടികൾ ഉൾപ്പടെയുള്ള മൺചട്ടികൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.


കുമ്പള കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മൺചട്ടി വിതരണോദ്ഘാടനം  കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  യുപി താഹിറാ -യുസുഫ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് നാസിർ മൊഗ്രാൽ അധ്യക്ഷത വഹിച്ചു.കുമ്പള കൃഷിഭവൻ ഓഫീസർ ബിന്ദു സ്വാഗതം പറഞ്ഞു.


സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സബൂറ,നസീമ, ബി എ റഹ്മാൻ ആരിക്കാടി, പഞ്ചായത്ത് മെമ്പർമാരായ കൗലത്ത് ബീബി, താഹിറാ -ഷംസീർ, പ്രേമാവതി,സുലോചന, മോഹന,പ്രേമലത, പുഷ്പലത, ശോഭ, കൃഷിഭവൻ അസിസ്റ്റന്റ് ഓഫീസർമാർ,  ഉദ്യോഗസ്ഥന്മാർ, പദ്ധതിയ്‌യുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

No comments