JHL

JHL

ടി.എ മൂസക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിച്ചു


 മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന TA മൂസ യെ മംഗല്പാടി പഞ്ചായത്ത്‌ മാലിന്യ വിഷയത്തിൽ ആരോപണം നേരിട്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന റിസനാ സാബിറിനെ  ആവിശ്വാസത്തിലൂടെ പുറത്താക്കാൻ ഇടപെട്ടു എന്ന കാരണത്താൽ കഴിഞ്ഞ ദിവസം എല്ലാ പദവികൾ നിന്നും നീക്കിയിരുന്നു. ഇതു മായി ബന്ധപ്പെട്ട് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസം KP റിസോർട്ടിൽ നടന്ന മണ്ഡലം കൗൺസിൽ തിരഞ്ഞെടുപ്പ് യോഗം മൂസ അനുകൂലികളായ പ്രവർത്തകർ തടയുകയും മൂസയെ ആകാരണമായി പുറത്താക്കിയ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടു ശക്തമായ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധ പ്രകടനം അവസാനം ഇരു വിഭാഗ പ്രവർത്തകരുടെ ചേരി തിരിഞ്ഞുള്ള വാക്ക് പോരിലേക്കും തുടർന്ന് കയ്യാങ്കളിയിലേക്കും നീങ്ങി. തുടർന്ന് അടിയന്തിരമായി മണ്ഡലം പ്രവർത്തക സമിതി കൂടുകയും TA മൂസയെ തിരിച്ചു എടുക്കാൻ സംസ്ഥാന കമ്മറ്റിക്ക് ശുപാർശ കത്ത് അയക്കുകയും ചെയ്തിരുന്നു. ഇതിന്ടെ അടിസ്ഥാനത്തിൽ ആണ് സംസ്ഥാന കമ്മിറ്റി പുറത്താക്കൽ നടപടി പിൻവലിച്ചത്.

No comments