സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം.കുശാല്‍നഗര്‍ വെടിച്ചാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയും ദുര്‍ഗാ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എകെ പവിത്ര (15) യാണ് മരിച്ചത്.
പഴയ കൈലാസ് തിയേറ്റര്‍ പരിസരത്തെ റോഡ് വഴി നിര്‍ത്തിയിട്ട ഗൂഡ്‌സ് ട്രെയിനിന്റെ അടിഭാഗത്ത് കൂടി പാളം മുറിച്ച് കടന്ന് മറ്റേ പാളത്തിലേക്ക് കടക്കുന്നതിനിടെയാണ് കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ തട്ടിയത്.
പരേതയായ കാര്‍ത്തികയുടേയും മുരുകന്റെയും മകളാണ്. മാതൃ പിതാവ് രാമപ്പയുടെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുമളി കമ്പം സ്വദേശികളാണ് ഇവര്‍. 35 വര്‍ഷമായി കാഞ്ഞങ്ങാട്ടുകാരാണ്.
Post a Comment