കുമ്പള പഞ്ചായത്ത് ഉറപ്പിന് പുല്ല് വില ; സ്‌കൂള്‍ റോഡില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു
കുമ്പള:കുമ്പള പഞ്ചായത്ത് ഉറപ്പിന് പുല്ല് വില. സ്‌കൂള്‍ റോഡില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു.വ്യാപാരികളും ചില സംഘടനകളും കുമ്പള പഞ്ചായത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ ഉടനെ നീക്കം ചെയ്യുമെന്നും സി.സി.ടി.വി സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഈ ഭാഗത്ത് കച്ചവടം ചെയ്യുന്ന ചില വ്യാപാരികളും ടൗണിലെ ചില വ്യാപാരികളും ഒരു യുവാവിനെ ശമ്പളത്തിന് നിര്‍ത്തി മാലിന്യങ്ങള്‍ ശേഖരിച്ച് കൊണ്ടുവന്ന് രാത്രി കാലങ്ങളില്‍ ഇവിടെ കത്തിക്കുന്നതായാണ് വിവരം. കത്തിക്കുന്നത് രാത്രിയാണെങ്കിലും പകല്‍ സമയങ്ങളില്‍ പുക ഉയരുന്നത് പതിവാണ്. പുക പടര്‍ന്ന് ക്ലാസ് മുറികളിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെക്കും എത്തുന്നത് ദുരിതമുണ്ടാക്കുന്നു. 15 ദിവസം മുമ്പ് വ്യാപാരികളും ചില സംഘടനകളും കുമ്പള പഞ്ചായത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് മാലിന്യങ്ങള്‍ ഉടനെ നീക്കം ചെയ്യുമെന്നും സി.സി.ടി.വി സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആക്ഷേപം.
Post a Comment